നിരാലംബരും, നിരാശ്രയരുമായവരെ ചേര്‍ത്ത് നിര്‍ത്തിയും, അവരുടെ ഉന്നമനത്തിനായി കാരുണ്യ സേവന പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്ത മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാലം ചെയ്ത വാര്‍ത്ത വളരെ ദുഃഖത്തോടും മനസ്താപത്തോടൂമാണ് ലോകം സ്രവിച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചരിത്രത്തില്‍ പരുമല തിരുമേനിക്കു ശേഷം മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.
പുരോഗമന വാദിയും, അശരണരുടെ കൂടെപ്പിറപ്പും അവരുടെ അപ്പോസ്തലനായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഫോമയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും ജൂലായ് 19 ന് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം രാത്രി 9 മണിക്ക് അനുസ്മരണ സമ്മേളനം ചേരുന്നു. അമേരിക്കയിലും ഇന്ത്യയിലുമുള്ള നിരവധി പ്രമുഖര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കു ചേരും.
ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..