-

പമ്പ മലയാളി അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനുമായിരുന്ന ബാബു വര്‍ഗീസിന്റെ ആകസ്മികമായ വേര്‍പാട് ഫിലാഡല്‍ഫിയായിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയിലിരിക്കെ നിയമ ബിരുദം കരസ്ഥമാക്കി ലോയറായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പമ്പ മലയാളി അസോസിയേഷനിലും മറ്റ് നോണ്‍ പ്രോഫിറ്റ് സംഘടനകള്‍ക്കുമായി സൗജന്യ ലീഗല്‍ സെമിനാറുകളും വില്‍പത്ര സെമിനാറുകളും ബാബുവര്‍ഗീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പമ്പ മലയാളി അസോസിയേഷന്റെ തുടക്കം മുതല്‍ സംഘടനയുടെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി പലതവണ സേവനം അനുഷ്ഠിക്കുകയും, പമ്പയുടെ സാമുഹിക ജീവകാരൂണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ബാബു വറുഗീസിന്റെ ആകസ്മികമായ വേര്‍പാടില്‍ പമ്പ അംഗങ്ങള്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുകയാണെന്ന് പമ്പ പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ്ജ് ഓലിക്കല്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..