
അഭിവന്ദ്യ തിരുമേനിയെക്കുറിച്ചു ഒരുക്കിയ പ്രത്യേക സ്ലൈഡ് ഷോയ്ക്ക് ശേഷം മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികനും സുവിശേഷപ്രസംഗസംഘം മുന്‍ ജനറല്‍ സെക്രട്ടറിയുമായ റവ. ജോര്‍ജ് വര്ഗീസ്, വികാരി റവ. ജേക്കബ് .പി.തോമസ്, അസി.വികാരി റവ.റോഷന്‍.വി മാത്യൂസ്, വൈസ് പ്രസിഡന്റ് തോമസ് മാത്യു (ജീമോന്‍ റാന്നി) എന്നിവര്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി.
ഒരു യുഗം അവസാനിച്ചു, മലങ്കര മാര്‍ത്തോമാ സഭയുടെ സൂര്യശോഭ അസ്തമിച്ചു. ദുഃഖിതരോടും ക്ഷീണിതരോടും നിരന്തരം ഇടപെട്ട തിരുമേനി ഒരു പച്ചയായ മനുഷ്യനായിരുന്നു എന്ന് പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. തിരുമേനിയുടെ സഭയെപറ്റിയും സമൂഹത്തെ പറ്റിയുമുള്ള ദീര്‍ഘ വീക്ഷണം പ്രശംസനീയമാണ്. പ്രതിസന്ധികളെ സധൈര്യം നേരിടാനുള്ള കഴിവ് തിരുമേനിക്കുണ്ടായിരുന്നു. കര്‍ശന നിലപാടിലൂടെ ധീരമായി എന്നും നിലനിന്നിട്ടുള്ള തിരുമേനിയുടെ വിയോഗം മാര്‍ത്തോമാ സഭയ്ക്കും ആഗോള ക്രൈസ്തവ സഭയ്ക്കും തീരാനഷ്ടമാണെന്നും അവര്‍ പറഞ്ഞു.
ട്രിനിറ്റി ഇടവകയ്ക്ക് വേണ്ടി മുന്‍ വികാരി റവ. കൊച്ചുകോശി എബ്രഹാം പുഷ്പചക്രം അര്‍പ്പിച്ചു. റവ. ജോര്‍ജ് വര്‍ഗീസിന്റെ പ്രാര്‍ത്ഥനയ്ക്കും ആശിര്‍വാദത്തിനും ശേഷം അനുശോചന സമ്മേളനം അവസാനിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..