ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ക്രിസ്മസ് ആഘോഷിച്ചു


-

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ക്രിസ്മസ് ആഘോഷം വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ നടന്നു.

ഡിസംബര്‍ 25 ന് ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഹ്യൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷ പരിപാടികള്‍ നടന്നത്. ഹൂസ്റ്റണിലെ 19 എപ്പിസ്‌കോപ്പല്‍ ദേവാലയങ്ങളുടെ കൂട്ടായ്മയായ ഐസിഇസി എച്ചിന്റെ 40-ാമത് (റൂബി ഇയര്‍) ക്രിസ്മസ് ആഘോഷമാണ് ഈ വര്‍ഷം നടന്നത്. സെന്റ് തോമസ് സി.എസ്.ഐ ഇടവക വൈദികന്‍ എ.വി.തോമസ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി.

ഐസിഇസി എച്ചിന്റെ പ്രസിഡന്റ് ഫാ.ഐസക് ബി പ്രകാശ് അധ്യക്ഷത വഹിച്ചു. ഐസിഇസിഎച്ചിന്റെ ഭാഗമായ ദേവാലയങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം സ്ഥലം മാറി പോയ വൈദികരുടെ സേവനങ്ങളെ നന്ദിയോടെ ഓര്‍മ്മിപ്പിച്ചതോടൊപ്പം പുതുതായി ഈ വര്‍ഷം സ്ഥാനമേറ്റെടുത്ത വൈദികരെ പ്രസിഡന്റ് വേദിയില്‍ പരിചയപ്പെടുത്തുകയും ചെയ്തു. കൂടാതെ 2022-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഐസിഇസിഎച്ചിന്റെ ഭാരവാഹികളെ വേദിയില്‍ പരിചയപ്പെടുത്തി.

റേച്ചല്‍ ഡേവിഡ്‌സണും ആഡലിന്‍ ജെറില്‍ തോമസും വേദപുസ്തക ഭാഗങ്ങള്‍ വായിച്ചു. തുടര്‍ന്ന് വൈദികരും ഐസിഇസി എച്ച് ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഈ വര്‍ഷത്തെ ക്രിസ്മസ് സെലിബ്രേഷന്‍ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിനു ശേഷം ഹ്യൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്ക ഫൊറാന ദേവാലയത്തിലെ വികാരി ഫാ.ജോണിക്കുട്ടി ജോര്‍ജ് പുളിശ്ശേരി ക്രിസ്മസ് സന്ദേശം നല്‍കി. ഈ വര്‍ഷം ലഭിച്ച സ്‌തോത്രകാഴ്ച ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ചാരിറ്റി പ്രോജക്ടിന്റെ ഭാഗമായ ഭവന നിര്‍മാണ പദ്ധതിയിലേക്കായി കേരളത്തില്‍ ഒരു ഭവനം വച്ച് നല്കുന്നതിലേക്കു ഹൂസ്റ്റൺ ദേവാലയ വൈസ് പ്രസിഡന്റ് ബിജു ഇട്ടനെ ഏല്‍പ്പിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഐസിഇസിഎച്ചിനെ നയിച്ച പ്രസിഡന്റ് ഫാ.ഐസക് ബി പ്രകാശിന്റെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ഐസിഇസിഎച്ചിന്റെ വൈസ് പ്രസിഡന്റ് ഫാ.ജോണ്‍സന്‍ പുഞ്ചക്കോണവും 2022-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫാ.എബ്രഹാം സക്കറിയയും ചേര്‍ന്ന് ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.

ക്രിസ്മസ് സെലിബ്രേഷന്റെ ഭാഗമായി വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ക്രിസ്മസ് കലാപരിപാടികള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി.

സബാന്‍ സാം പഠിപ്പിച്ചെടുത്ത ക്രിസ്മസ് ഗാനങ്ങള്‍ പിയാനിസ്റ്റ് റോജിന്‍ സാം ഉമ്മാന്റെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ ക്വയര്‍ ആലപിച്ചു. ഡോ.അന്ന കെ. ഫിലിപ്പ് ക്വയര്‍ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു.

പ്രോഗ്രാമിന്റെ വിജയത്തിനായി ഐസിഇസിഎച്ച് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരോടൊപ്പം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍, വോളണ്ടറി ക്യാപ്റ്റന്‍ നൈനാന്‍ വീട്ടിനാല്‍, ജോണ്‍സന്‍ കല്ലുംമൂട്ടില്‍, ജോണ്‍സന്‍ ഉമ്മന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

ഈ വര്‍ഷത്തെ ക്രിസ്മസ് സെലിബ്രേഷന്റെ സ്‌പോണ്‍സര്‍മാരായ അപ്നാ ബാസാര്‍, മാസ്സ് മ്യൂച്ചല്‍, ന്യൂഇന്ത്യ, സ്പൈസ് ഗ്രോസറി, ഗസല്‍ ഇന്ത്യ കഫേ, ചെട്ടിനാട് ഇന്ത്യന്‍ കസിന്‍, റീലിയബല്‍ റീയല്‍റ്റേഴ്സ്, ക്രൗണ്‍ ഫര്‍ണിച്ചര്‍, ഐക്കണ്‍ ഫര്‍ണിച്ചര്‍, ദേശി ഇന്ത്യന്‍ റസ്റ്റോറന്റ്, ബെസ്റ്റ് ഇന്ത്യന്‍ ഗ്രോസറി & കെയര്‍, പ്രോംപ്റ്റ്‌റീയല്‍റ്റി, ആബ് ജേക്കബ്‌സ് ഇന്‍ഷുറന്‍സ് ഏജന്‍സി, ലോണ്‍ സ്റ്റാര്‍ മെഡോസ്, ഹാര്‍ട്ട് എന്‍ ലവ്, ഗ്രാഫിക്‌സ്, സണ്ണി ബ്ലൈന്‍ഡ്സ്, ബി സാക് റാക്ക് സ്യൂട്ട്‌സ്, അലാമൊ ട്രാവല്‍സ്, രഞ്ചു രാജ് മോര്‍ട്ട്‌ഗേജ് എന്നിവര്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ഐസിഇസിഎച്ചിന്റെ വൈസ് പ്രസിഡന്റ് ഫാ.ജോണ്‍സന്‍ പുഞ്ചക്കോണം പ്രോഗ്രാമില്‍ എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു.

ഐസിഇസിഎച്ച് സെക്രട്ടറി എബി.കെ.മാത്യു സ്വാഗതവും ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ നന്ദിയും അറിയിച്ചു. ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാര്‍ ഇന്‍ ചാര്‍ജ് റോഷന്‍ വി മാത്യൂസ് സമാപന പ്രാര്‍ഥന നടത്തി.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented