-
കൊളറാഡൊ: കൊളറാഡൊ ബോള്‍ഡറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മാര്‍ച്ച് 23 ന് ഉച്ചക്ക് തോക്കുധാരി നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട പത്ത് പേരുടെയും പ്രതിയെന്ന് സംശയിക്കുന്ന 21 കാരന്റെയും വിശദവിവരങ്ങളും ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു.
വെടിവെപ്പ് നടത്തിയത് സിറിയായില്‍ നിന്നും അമേരിക്കയിലെത്തി വളരെ കാലമായി ഇവിടെ താമസിക്കുന്ന അഹമ്മദ് അല്‍ അലിവി എന്ന യുവാവാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ പത്ത് കൊലപാതകങ്ങള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇയാളുടെ തുടയില്‍ വെടിയേറ്റിരുന്നുവെന്നും ആശുപത്രിയിലെ പ്രഥമ ചികിത്സക്കുശേഷം ജയിലിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.
അക്രമവാസനയുള്ള യൂവാവായിരുന്നു അഹമ്മദെന്നും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ മറ്റൊരു സഹപാഠിയെ മര്‍ദ്ദിച്ച കേസില്‍ ഇയാള്‍ക്ക് രണ്ടുമാസത്തെ പ്രൊബേഷന്‍ ലഭിച്ചിരുന്നുവെന്നും ഇതുകൂടാതെ മറ്റൊരു കേസും ഇയാളുടെ പേരില്‍ ഉണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ഈ സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന പോലീസിന്റെ ചോദ്യത്തിന് ഇയാള്‍ നിശ്ശബ്ദതപാലിക്കുകയായിരുന്നു. എന്നാല്‍ അമ്മയോട് ഇയാള്‍ സംസാരിച്ചിരുന്നു.
20 വയസുമുതല്‍ 65 വയസുവരെയുള്ളവരാണ് കൊല്ലപ്പെട്ടവരെന്നും ഇതില്‍ നാലുപേര്‍ സൂപ്പര്‍ സ്റ്റോറിലെ ജീവനക്കാരായിരുന്നുവെന്നും പോലീസ് അറിയിച്ചു. 7 മക്കളുടെ പിതാവാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസര്‍.
സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പ് തന്നെ ഞെട്ടിച്ചതായി ചൊവ്വാഴ്ച കൊളറാഡൊ ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്തു ദിവസം സംസ്ഥാനത്തെ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിനും ഗവര്‍ണര്‍ ഉത്തരവിട്ടു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..