.
കൊളോണ്‍: നാലു പതിറ്റാണ്ടിന്റെ നിറവിലെത്തിയ ജര്‍മനിയിലെ വലിയ മലയാളി സംഘടനയും കൊളോണ്‍ മലയാളികളുടെ ഹൃദയ സ്പന്ദനവുമായ കൊളോണ്‍ കേരള സമാജത്തിന്റെ 2023 ലെ വാര്‍ഷിക യോഗത്തില്‍ 22-ാം ഭരണസമിതിയിലേയ്ക്കുള്ള (2023~25) പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി.
മെയ് 20 ന് (ശനി) വൈകുന്നേരം അഞ്ച് മണിയ്ക്ക് ബ്രൂളിലെ സെന്റ് സ്‌റെറഫാന്‍ പള്ളി ഹാളില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനായി മുഖ്യവരണാധികാരിയായി പൊതുയോഗം തിരഞ്ഞെടുത്ത കുര്യന്‍ മണ്ണനാല്‍, സഹായിയായി റോയി സ്‌കറിയ എന്നിവര്‍ തിരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു.
ജോസ് പുതുശ്ശേരി പതിമൂന്നാം തവണയും പ്രസിഡന്റായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഡേവീസ് വടക്കുംചേരി, ട്രഷററായി ഷീബ കല്ലറയ്ക്കല്‍ എന്നിവരെ കൂടാതെ ഭരണസമിതി അംഗങ്ങളായി പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരും എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഇത്തവണ പുതുതലമുറയില്‍ നിന്ന് രണ്ടു പുതുമുഖങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. റോയി സ്‌കറിയ കറുകമാലില്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി), ബിന്റോ പുന്നൂസ് കളത്തില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരും അലക്‌സ് കള്ളിക്കാടന്‍, ജോസഫ് കളപ്പുരയ്ക്കല്‍ എന്നിവര്‍ ഓഡിറ്റര്‍മാരായും ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പിന് ശേഷം ഈ വര്‍ഷത്തെ സമാജത്തിന്റെ ഭാവി പരിപാടികളെപ്പറ്റി വിശദമായ ചര്‍ച്ച നടന്നു. സംഘടനാ തലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്തികളെ വീണ്ടും പുതിയ ഭരണസമിതിയില്‍ ലഭിച്ചത് സമാജത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിയ്ക്കുമെന്ന് പ്രസിഡന്റ് ജോസ് പുതുശേരി അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു.
നാല്‍പ്പതാം ജൂബിലിയാഘോഷവും ഇക്കൊല്ലത്തെ തിരുവോണ മഹോത്സവവും സംയുക്തമായി ഓഗസ്റ്റ് 26 ന് വൈകുന്നേരം 5.30 ന് കൊളോണ്‍ വെസ്സലിംഗ് സെന്റ ഗെര്‍മാനൂസ് പള്ളിഹാളില്‍ നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. പുതിയ ഭാരവാഹികളെ സമാജം അംഗങ്ങള്‍ അനുമോദിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോസ് കുമ്പിളുവേലില്‍
Content Highlights: Colone Kerala samajam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..