
-
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ പുതിയതായി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച, കോവിഡ് നിയമം ലംഘിച്ച 5 മതസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 62 സ്ഥാപനങ്ങള്‍ക്ക് 1,50,000 ഡോളറിലധികം പിഴ ചുമത്തുന്നതിനുള്ള ടിക്കറ്റുകള്‍ നല്‍കിയതായി ന്യൂയോര്‍ക്ക് സിറ്റി ഗവണ്മെന്റ് ടീറ്റ് ചെയ്തു.
ബ്രൂക്ക്ലിന്‍, ക്യൂന്‍സ്, ബ്രൂം, ഓറഞ്ച്, റോക്ക്ലാന്റ് കൗണ്ടികളാണ് പുതിയ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് നിയമം ലംഘിച്ചതില്‍ റസ്റ്റോറന്റുകളും ഉള്‍പ്പെടുന്നതായി ന്യൂയോര്‍ക്ക് സിറ്റി ഷെറീഫ് ജോസഫ് ഫസിറ്റൊ പറഞ്ഞു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോവിഡിന്റെ വ്യാപനം ഏറ്റവും കൂടുതലുള്ള റെഡ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിലെ മതസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 25% ത്തിലധികം ആളുകളെ ഉള്‍പ്പെടുത്തി ആരാധന നടത്തുന്നത് കണ്ടെത്തിയത്.
പുതിയ നിയന്ത്രണങ്ങള്‍ ഗവര്‍ണര്‍ ആഡ്രു കുമൊ പ്രഖ്യാപിച്ച് നിലവില്‍ വന്നത് വ്യാഴാഴ്ചയായിരുന്നു. ആളുകള്‍ കൂട്ടം കൂടുന്നതും സ്കൂളുകളും കച്ചവടസ്ഥാപനങ്ങളും ഹോട്ട് സ്പോട്ടുകളില്‍ ഒഴിവാക്കണമെന്നുമായിരുന്നു പുതിയ നിര്‍ദേശം.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒരു ശതമാനം ഒരാഴ്ചക്കുള്ളില്‍ കുറവുവന്നിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം സെപ്റ്റംബര്‍ 5 നേക്കാള്‍ ഇരട്ടിയായിട്ടുണ്ടെന്നാണ് ഞായറാഴ്ച ഗവര്‍ണര്‍ കുമൊ അറിയിച്ചത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..