.
ബ്രിസ്ബെന്: ചര്‍ച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്‍ഡ്യന്‍ ചാപ്റ്ററിന്റെ മൂന്നാമത് നാഷണല്‍ കോണ്‍ഫറന്‍സിനും കബൂള്‍ച്ചര്‍ ആലയ സമര്‍പ്പണ ശുശ്രൂഷയ്ക്കും കബൂള്ചര് വേദിയാകും.
ജൂലൈ 8 മുതല്‍ 10 വരെ കബുള്ച്ചറില് നടക്കുന്ന സമ്മേളനം ഓസ്ട്രേലിയ ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സീയര്‍ റവ.ബിഷപ്പ് വാള്‍ട്ടര്‍ അള്‍വാറസ് ഉദ്ഘാടനം ചെയ്യും. മീറ്റിംഗുകളില്‍ സുവിശേഷകന് പാസ്റ്റര്‍ പി.സി ചെറിയാന് പ്രസംഗിക്കും.
ചര്‍ച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്‍ഡ്യന്‍ ചാപ്റ്ററിന്റ കീഴിലുള്ള എല്ലാ സഭകളും, ബ്രിസ്ബെയ്നിലുള്ള മറ്റിതര സഭകളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ചര്‍ച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്‍ഡ്യന്‍ ചാപ്റ്റര്‍ ചെയര്മാന് പാസ്സ്റ്റര്‍ ജെസ്വിന് മാത്യൂസ് അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : തോമസ് ടി ഓണാട്ട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..