-
ഡാലസ്: ഡാലസ് കോളിവില്ലയിലെ ബെത് ഇസ്രായേല്‍ ജൂതപ്പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ റാബി (പുരോഹിതന്‍) ഉള്‍പ്പെടെ നാല് പേരെ ബന്ദിയാക്കിയ ഭീകരന്‍ മാലിക് ഫൈസല്‍ അക്രത്തിനെ (44) സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയതായി ഡാലസ് എഫ്ബിഐ സ്ഥിരീകരിച്ചു.
സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. സൗത്ത് മാഞ്ചസ്റ്ററില്‍ നിന്നാണ് ഇരുവരും പോലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍. ഈ സാഹര്യത്തില്‍ അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 15 ശനിയാഴ്ച ഡാലസ് സമയം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പള്ളിയില്‍ നിന്നും സമൂഹമാധ്യമങ്ങളിലൂടെ ലൈവ് ചെയ്തുകൊണ്ടാണ് ഇയാള്‍ വിവരം പുറം ലോകത്തെ അറിയിച്ചത്. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും അക്രമി ഭീഷണി ഉയര്‍ത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരെ കൊലപ്പെടുത്തിയതിന് 83 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലേഡി ക്വയ്ദ എന്നറിയപ്പെടുന്ന അഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നായിരുന്നു ഭീകരന്റെ ആവശ്യം. പത്ത് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഒടുവില്‍ പള്ളിയിലേക്ക് ഇരച്ചു കയറിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ബന്ദികളാക്കിയ നാല് പേരെയും പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തി. ജൂതപ്പള്ളി ആക്രമണത്തെ വിവിധ ലോക നേതാക്കള്‍ അപലപിച്ചു. ഭീകരാക്രമണമായിട്ടാണ് പ്രസിഡന്റ് ബൈഡന്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..