.
ഡാലസ്: മികച്ച സാംസ്കാരിക പ്രവര്‍ത്തകനുള്ള ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം പുരസ്കാരത്തിന് പ്രവാസി മലയാളി ചലച്ചിത്ര നിര്‍മ്മാതാവായ വിക്ടര്‍ എബ്രഹാം അര്‍ഹനായി. 2500 രൂപയുടെ ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
'ദി ലിസ്റ്റ് ഓഫ് ദിസ്' എന്ന ഗ്രഹാം സ്റ്റെയിന്‍സ് സിനിമയിലൂടെ കാരുണ്യത്തെയും സഹനത്തിന്റെയും ക്ഷമയുടെയും സന്ദേശം പ്രേക്ഷകമനസ്സുകളില്‍ എത്തിച്ചതിനാണ് പുരസ്കാരമെന്ന് ചെയര്മാന് ഡോ.സി.വി. വടവന, സെക്രട്ടറി അച്ചന്‍കുഞ്ഞ് ഇളംതൂര്‍ എന്നിവര്‍ അറിയിച്ചു.
ഈ സംഭവത്തിന്റെ കാണാപ്പുറങ്ങള്‍ യാഥാര്‍ഥ്യങ്ങളായി അഭ്രപാളികളില്‍ എത്തിക്കുന്നതാണ് വിക്ടര്‍ എബ്രഹാമിന്റെ സ്റ്റെയിന്‍സ് ചലച്ചിത്രം. ഇംഗ്ലീഷില്‍ ആദ്യം റിലീസായ ചിത്രം പിന്നീട് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി.
അഞ്ഞൂറിലധികം ടീമംഗങ്ങളുടെ അഞ്ചുവര്‍ഷത്തെ പരിശ്രമത്തിന് ഫലമായാണ് സ്റ്റെയിന് ചലച്ചിത്രം സ്ക്രീനില്‍ എത്തിക്കാന്‍ കഴിഞ്ഞത്. മുംബൈയില്‍ ജനിച്ചു കഴിഞ്ഞ നാല്പതോളം വര്‍ഷങ്ങളായി അമേരിക്കയിലെ ഡാലസില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് വിറ്റര്‍ എബ്രഹാം. ജൂലായ് 31 ന് ഡാലസില്‍ നടക്കുന്ന ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം സമ്മേളനത്തില്‍ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..