-
മെല്‍ബണ്‍ (ഓസ്ട്രേലിയ): സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്മസിനെ വരവേറ്റുകൊണ്ടു തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് മെല്‍ബണില്‍ തുടക്കമായി. മെല്‍ബണ്‍ മാര്‍ത്തോമാ ഇടവകയുടെ കരോള്‍ സര്‍വീസ് ഡിസംബര്‍ പതിനെട്ടിന് ബ്ലാക്ക്‌ബേണില്‍ വച്ച് നടന്നു.
മെല്‍ബണ്‍ മാര്‍ത്തോമാ കൊയര്‍ നേതൃത്വം നല്‍കിയ ഗാനസന്ധ്യയും അരങ്ങേറി. മുപ്പത്തിയെട്ട് അംഗങ്ങള്‍ ഉള്ള മെല്‍ബണ്‍ മാര്‍ത്തോമാ ക്രിസ്മസ് കൊയറിനു ജീവന്‍ ജേക്കബ് (കൊയര്‍ മാസ്റ്റര്‍), പമേല വര്‍ക്കി (അസി.കൊയര്‍ ലീഡര്‍), അനീഷ് ജോണ്‍ (സെക്രട്ടറി), സെന്‍ തോമസ് (ട്രഷറര്‍), ജെഫിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
ബിഷപ്പ് ഡോ.എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തി. സന്തോഷങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുവാനുള്ള സന്ദര്‍ഭമാണ് ക്രിസ്തുമസ് എന്ന് ബിഷപ്പ് തന്റെ സന്ദേശത്തില്‍ ഓര്‍പ്പിച്ചു. സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച 'ഹോട്ടല്‍ നോയല്‍' ഒരു ഹൃദ്യമായ അനുഭൂതി നല്‍കി. യങ് ഫാമിലി ഫെല്ലോഷിപ്പ്, യുവജനസഖ്യ, സേവികസംഘം, ഇടവക മിഷന്‍ (കാരുണ്യ പ്രയ്സ് & വര്‍ഷിപ്) എന്നീ സംഘടനകള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. റവ.എബ്രഹാം സി മാത്യു (വികാരി), ഷിറില്‍ വര്‍ഗീസ് (സെക്രട്ടറി), അനിത ജോണ്‍ (അസി.സെക്രട്ടറി) എന്നിവര്‍ കരോള്‍ സര്‍വീസിന് നേതൃത്വം നല്‍കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..