-
കാല്‍ഗറി: കാല്‍ഗറിയിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ 2021 ക്രിസ്തുമസ് കരോള്‍, കരോള്‍ സര്‍വീസുകളെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലായി. മുന്‍കാലങ്ങളില്‍ കാല്‍ഗറിയില്‍ നിരവധി എക്യുമെനിക്കല്‍ സേവനങ്ങള്‍ നടന്നിരുന്നുവെങ്കിലും, 1997യില്‍ തുടങ്ങി കാല്‍ഗറിയിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ കീഴിലുള്ള 25-ാമത് കരോള്‍ സര്‍വീസായിരുന്നു ഇത്.
ക്രിസ്മസ് കരോള്‍ സര്‍വീസ് 2021, ഡിസംബര്‍ 11, ശനിയാഴ്ച ചര്‍ച്ച് സാങ്ച്വറിയില്‍ നടക്കുകയും, ചര്‍ച്ച് യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. ശുശ്രൂഷകള്‍ക്ക് ജോസഫ് ചാക്കോ (ട്രസ്റ്റി) സ്വാഗതം ആശംസിക്കുകയും, ഡോ.ടി.ജി. അലക്സാണ്ടറിന്റെ (വൈസ് പ്രസിഡന്റ്) പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ചെയ്തു. ചര്‍ച്ച് ക്വയര്‍ അംഗങ്ങള്‍ ആലപിച്ച മനോഹരമായ കരോള്‍ ഗാനങ്ങളാല്‍ ശുശ്രൂഷ അനുഗ്രഹിക്കപ്പെട്ടു. ശുശ്രൂഷകള്‍ക്ക് മുഖ്യാതിഥിയായ മോസ്റ്റ് ഗ്രിഗറി കെര്‍-വില്‍സണ്‍ (കാല്‍ഗറി രൂപതയുടെ ആര്‍ച്ച് ബിഷപ്പും റൂപര്ട്ട്സ് ലാന്‍ഡ് എക്ലെസിയാസ്റ്റിക് പ്രോവിന്സിന്റെ മെത്രാപ്പോലീത്തയും) സന്ദേശം നല്‍കുകയും അര്‍പ്പണത്തെ ആശീര്‍വദിക്കുകയും ചെയ്തു. സര്‍വീസിനിടയില്‍ വിവിധ അംഗങ്ങള്‍ വേദപുസ്തക പാരായണവും നടത്തി. സുനില്‍ ജോര്‍ജ്ജ് (സെക്രട്ടറി) പരിപാടിക്ക് വന്ന എല്ലാവര്ക്കും, സര്‍വീസ് വിജയകരവും അനുഗ്രഹീതവുമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു. ആര്‍ച്ച് ബിഷപ്പിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി ശുശ്രൂഷകള്‍ അവസാനിച്ചു.
ഡിസംബര്‍ 25 ന് പള്ളിയില്‍ വെച്ച് നടക്കുന്ന സ്പെഷ്യല്‍ ക്രിസ്മസ് ദിവസ വിശുദ്ധ കുര്‍ബാനയ്ക്കും മോസ്റ്റ് റവ. ഗ്രിഗറി കെര്‍-വില്‍സണ്‍ നേതൃത്വം നല്‍കുന്നതായിരിക്കും.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..