ക്രിസ്തുമസ് കരോള്‍ റൗണ്ട്‌സ് ടീമുകള്‍ക്ക് ട്രോഫികള്‍ ഒരുക്കി 'മാഗ്'


-

ഹൂസ്റ്റണ്‍: ജനോപകാരപ്രദവും ജനപ്രിയവുമായ ഒട്ടേറെ പരിപാടികളുമായി മുന്നേറുന്ന മാഗിന്റെ (മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍) ഈ വര്‍ഷത്തെ ഭരണസമിതി പടിയിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് ഒരു പുത്തന്‍ ക്രിസ്മസ് അനുഭവം ഒരുക്കി ജനമനസ്സുകളില്‍ ഇടം നേടുന്നു.

ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കരോള്‍ റൗണ്ട്‌സ് ടീമുകള്‍ക്ക് മത്സരം ഏര്‍പ്പെടുത്തി എവര്‍ റോളിങ്ങ് ട്രോഫികള്‍ സമ്മാനിക്കുന്നു. ഇത് ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് ഒരു പുതു പുത്തന്‍ അനുഭവമായിരിക്കുമെന്ന് മാഗ് ഭാരവാഹികള്‍ അറിയിച്ചു.

ഹൂസ്റ്റണിലെ മിക്കവാറും എല്ലാ മലയാളി ഭവനങ്ങളിലും ക്രിസ്മസ് കാലങ്ങളില്‍ ക്രിസ്മസ് ഫാദറും തമ്പാറും താളമേളങ്ങളുമായി അടിപൊളി ഗാനങ്ങളുമായി നിരവധി കരോള്‍ റൗണ്ട്‌സ് ടീമുകള്‍ എത്താറുള്ളത് ഒരു സ്ഥിര കാഴ്ചയായിരുന്നു. നാം ജനിച്ചു വളര്‍ന്ന കേരളത്തിന്റെ ഗൃഹാതുരത്വ സ്മരണകള്‍ അയവിറക്കിയുള്ള ഒത്തുചേരലും കൂടിക്കാഴ്ചയുമൊക്കെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്രിസ്തുമസ് കാലങ്ങളെ ധന്യമാക്കിയിരുന്നു. എന്നാല്‍ അപ്രതീഷിതമായി കോവിഡ് എന്ന മഹാമാരി മൂലം ആ കൂടിവരവുകള്‍ക്കും യാത്രകള്‍ക്കും തടസ്സം നേരിട്ടു.

എന്നാല്‍ ഈ വര്‍ഷവും ഭവന സന്ദര്‍ശനം അസാധ്യമാണെന്ന് മനസിലാക്കിയാണ് ഈ പുത്തന്‍ മത്സരം സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 26 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാഗിന്റെ ആഭിമുഖ്യത്തില്‍ മാഗിന്റെ ആസ്ഥാന കേന്ദ്രമായ 'കേരള ഹൗസില്‍' വച്ച് നടത്തപ്പെടുന്ന ക്രിസ്തുമസ് പുതുവത്സര സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന മത്സരത്തില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വെയ്ക്കുന്ന ആദ്യത്തെ രണ്ടു ടീമുകള്‍ക്ക് ട്രോഫികള്‍ നല്‍കും.

ഒന്നാം സമ്മാനം റജി.വി. കുര്യനും രണ്ടാം സമ്മാനം റജി കോട്ടയവുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ഒരു ടീമില്‍ 25 പേരില്‍ കൂടാന്‍ പാടില്ല. പാട്ടുകളുടെയും സംഗീതഉപകരണങ്ങളുടെ അവതരണം, സാന്താക്ലോസിന്റെ പ്രകടനം തുടങ്ങിയവ മത്സരത്തിന് മാനദണ്ഡങ്ങളായിരിക്കും. ഒരു ടീമിന് 5 മിനിറ്റില്‍ കൂടാത്ത ഒരു ഗാനം പാടാവുന്നതാണ്.

പങ്കെടുക്കുന്ന ടീമുകള്‍ എത്രയും പെട്ടെന്നു രജിസ്റ്റര്‍ ചെയ്യണമെന്ന് മാഗ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വിനോദ് വാസുദേവന്‍ - 832 528 6581
ജോജി ജോസഫ് - 713 515 8432
മാത്യു കൂട്ടാലില്‍ - 832 468 3322

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented