-
ഡാലസ്: ഡാലസ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി മൂന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 4 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുമെന്ന് കെഇസിഎഫ് ജനറല്‍ സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ അറിയിച്ചു. അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാധിപന്‍ റൈറ്റ് ഡോ:ഐസക് മാര്‍ ഫിലിക്‌സിനോസാണ് ഈ വര്‍ഷത്തെ മുഖ്യാതിഥിയായി ക്രിസ്തുമസ് സന്ദേശം നല്‍കുന്നത്.
ഡാളസ് ഫോര്‍ട്ട്‌വര്‍ത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് ഡാലസ് സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാലസ് ഇര്‍വിങ് ആണ്.
ഫാര്‍മേഴ്സ് ബ്രാഞ്ച് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചര്ച്ച ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ആഘോഷങ്ങള്‍ കേരള്‍ ടി വി, ഫേസ്ബുക്ക്, ഓണ്‍ലൈനിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടയായിരിക്കുമെന്നും സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ അറിയിച്ചു.
ജിജോ അബ്രഹാം പ്രസിഡന്റ്, ഫാ.ജേക്കബ് ക്രിസ്റ്റി (വൈസ് പ്രസിഡന്റ്), ജനറല്‍ സെക്രട്ടറി അലക്സ് അലക്സാണ്ടര്‍, ട്രഷറര്‍ ബില്‍ ചെറിയാന്‍, ക്വയര്‍ കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ (കുഞ്ഞ്) യൂത്ത് കോര്‍ഡിനേറ്റര്‍ ബോബി ജോര്‍ജ്, ക്ലര്‍ജി സെക്രട്ടറി ഫാ.ബിനു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സഭാ വിഭാഗങ്ങളുടേയും സഹകരണവും, സഹായവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി. ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..