.
ഷിക്കാഗൊ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍ ജൂണ്‍ 26 ന് രാവിലെ 10 മണിയുടെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവകയില്‍ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു.
അമേരിക്കന്‍ ഐക്യനാട്ടില്‍ ജനിച്ചു വളര്‍ന്ന് കഴിഞ്ഞ 5 വര്‍ഷം ഫൊറോനാ ദൈവാലയത്തിന്റെ ഡി.ആര്‍.ഇ. ആയി സേവനം ചെയ്ത ടീന നെടുവാമ്പുഴയുടെ പ്രവര്‍ത്തനങ്ങളെ വികാരി ഫാ.എബ്രാഹം മുത്തോലത്ത് അഭിന്ദിക്കുകയും, ഫലകം കൊടുത്ത് ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് പുതിയതായി ഡി. ആര്‍. ഇ. ആകുന്ന സക്കറിയ ചേലക്കലിന് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏറ്റവും നന്നായി അധ്യാപനം നടത്തിയ യൂത്ത് ടീച്ചര്‍ ഹാന്ന ചേലക്കലിന് ഫലകം കൊടുത്ത് അഭിന്ദിച്ചു. ഫാ.എബ്രഹാം മുത്തോലത്ത് തന്റെ അനുമോദന സന്ദേശത്തില്‍ ഈ വര്‍ഷം ഇടവകയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തവരെ അഭിന്ദിക്കുകയും, അതിന് കാരണക്കാരായ അവരുടെ മാതാപിതാക്കളെ അനുമോദിക്കുകയും ചെയ്തു. ഗ്രാജുവേറ്റ് ചെയ്തവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കി. കഴിഞ്ഞ വര്‍ഷം സേവനം ചെയ്ത എല്ലാ അധ്യാപകര്‍ക്കും ഗ്രാജുവേറ്റ് ചെയ്തവര്‍ക്കും അപ്പ്രിസിയേഷന്‍ ലഞ്ച് നല്‍കുകയും ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : ബിനോയി സ്റ്റീഫന്‍ കിഴക്കനടി
Content Highlights: Chicago
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..