ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി ചെസ്സ് ചാമ്പ്യനായി


-

ബര്‍ലിന്‍: ഒക്ടോബര്‍ 27 മുതല്‍ 31 വരെ ജര്‍മനിയിലെ വില്ലിന്‍ഗനില്‍ നടന്ന അണ്ടര്‍ 12 വിഭാഗം ജര്‍മന്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ശ്രേയസ് പയ്യപ്പാട്ട് ജേതാവായി. ഈ നേട്ടത്തോടെ ശ്രേയസ് വേള്‍ഡ് അണ്ടര്‍ 12 ല്‍ മത്സരിയ്ക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ജര്‍മനിയില്‍ താമസിയ്ക്കുന്ന ശ്രേയസിന് ചെസിന്റെ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമായ ഫിഡെ റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഏഴു റൗണ്ട് മത്സരത്തില്‍ ആദ്യ റൗണ്ടിലെ സമനില ഒഴികെ, ബാക്കി എല്ലാ റൗണ്ടുകളും ജയിച്ചു ഏഴില്‍ 6.5 പോയിന്റ് നേടിയാണ് ചാമ്പ്യന്‍ പട്ടം നേടിയത്.

തിരുവനന്തപുരം ചെമ്പഴത്തി ആനന്ദേശ്വരം പയ്യപ്പാട്ട് വീട്ടില്‍ സ്മിതയുടെയും ശ്രീജിത്തിന്റെയും മകനാണ് ശ്രേയസ്. കഴക്കൂട്ടം സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ശ്രേയസ് ഇപ്പോള്‍ നീഡര്‍ സാക്‌സണ്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാനോവര്‍ ഹെലെനെ ലാങ്ങേ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇതിനു പുറമെ ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ കോണ്ടിനെന്റല്‍ സെലക്ഷന്‍ ഫിഡെ ഓണ്‍ലൈന്‍ വേള്‍ഡ് അണ്ടര്‍ റാപിഡ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനും പന്ത്രണ്ടുകാരനായ ശ്രേയസ് യോഗ്യത നേടിയിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : ജോസ് കുമ്പിളുവേലില്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented