-
ഫീനിക്‌സ്: കലാക്ഷേത്ര യൂ.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ ചെണ്ടവാദ്യം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം ബുധനാഴ്ച ഡിസംബര്‍ 29 ന് അരിസോണ ഗ്രാന്‍ഡ് റിസോര്‍ട്ട് അങ്കണത്തില്‍ നടക്കും. മേളകലാരത്‌നം കലാമണ്ഡലം ശിവദാസ് ഗുരുക്കളുടെ ശിഷ്യത്വത്തില്‍ രാജേഷ് നായര്‍ മനോജ് കൂളങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഒന്‍പതു വനിതകളടക്കം 28 വാദ്യമേളം അഭ്യസിച്ച കലാകാരുടെ ചെണ്ടവാദ്യം അരങ്ങേറ്റം നടക്കുന്നത്. അമേരിക്കയില്‍ ആദ്യമായാണ് ഇത്രയധികം കലാകാരന്‍മാര്‍ ഒരുമിച്ചു അരങ്ങേറ്റം നടത്തുന്നതെന്ന് കലാക്ഷേത്ര യൂ.എസ്.എ.യുടെ മുഖ്യസംഘാടകരില്‍ ഒരാളായ സുധീര്‍ കൈതവന അറിയിച്ചു.
കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കേരളത്തിന്റെ കലയും സാഹിത്യവും സാംസ്‌കാരിക പൗരാണിക പൈതൃകവും പുതു തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയില്‍ സുസ്ത്യര്‍ഹമായ സേവനം നടത്തിവരുന്ന പ്രമുഖ പ്രവാസി സഘടനയാണ് കലാക്ഷേത്ര യൂ.എസ്.ഏ. ചെണ്ട കളരിക്ക് പുറമെ കലാക്ഷേത്ര മലയാളം ക്ലാസ്, സംഗീത ക്ലാസ് ഡാന്‍സ് ക്ലാസ് എന്നിവ നടത്തുന്നുണ്ട്.
കലാക്ഷേത്ര യൂ. എസ്. എ. യൂടെ ഫേസ്ബുക് പേജില്‍ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ആറുമണിക്ക് തത്സമയം നടന്നു വരുന്ന 'പാടാം നമുക്ക് പാടാം' എന്ന സംഗീത പരിപാടി ഏകദേശം നൂറിലധികം ഗായകരെ സംഗീത ലോകത്തിനു പരിചയപ്പെടുത്തി. വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് മലയാള മനസ്സുകള്‍ സംഗീതസാന്ദ്രമാക്കി മുന്നേറുന്ന ഈ പരിപാടിക്ക് പരിപാടി ലോകമെമ്പാടുമുള്ള ഒട്ടനവധി സംഗീത പ്രേമികളാണ് ആസ്വാദകരായിട്ടുള്ളത്.
വാര്‍ത്തയും ഫോട്ടോയും : മനു നായര്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..