കാനഡയിലെയും അമേരിക്കയിലെയും മലയാളികളുമായി കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംവദിക്കുന്നു


-

മിസിസ്സാഗ: സംഘടനകളുടെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ചു കാനഡയിലെയും അമേരിക്കയിലെയും മലയാളികളുമായി കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംവദിക്കുന്നു. പ്രസ്തുത മീറ്റിങ്ങില്‍ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായ പതിനൊന്നാമത് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുന്നു. കാനഡായിലെയും യുഎസ്എയിലെയും പ്രമുഖ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കുന്നു.

ഈ പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി കോര്‍ഡിനേഷര്‍ കമ്മിറ്റികള്‍ നിലവില്‍ വിന്നു. കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഫൊക്കാന മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണ്‍, മിസ്സിസ്സാഗ സമാജം പ്രസിഡന്റ് പ്രസാദ് നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ നേതാക്കന്മാര്‍ അടങ്ങിയ ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി നിലവില്‍ വന്നതായി പരിപാടിയുടെ മുഖ്യ സംഘാടകര്‍ ആയ കുര്യന്‍ പ്രക്കാനവും പോള്‍ കറുകപള്ളിയും അറിയിച്ചു.

ഫൊക്കാന മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണ്‍, ടോറോന്റോ മലയാളി സമാജം പ്രസിഡന്റ് സാബു കാട്ടുകുടി, മിസ്സിസ്സാഗ കേരളം അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍, ഹാമില്‍ട്ടണ്‍ മലയാളി സമാജം പ്രസിഡന്റ് ഷാജി കുര്യന്‍, KCABC പ്രസിഡന്റ് രാജശ്രീ നായര്‍, ഓര്‍മ്മ പ്രസിഡന്റ് അജു ഫിലിപ്പ്, ലോമ പ്രസിഡന്റ് ജോജി തോമസ്, നയാഗ്ര മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മനോജ് ഇടമന, ട്രക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സോമോന്‍ സഖറിയ, അനീഷ് മാവേലിക്കര, എബ്രഹാം ഐസക്ക് MCAC, ലിജു രാമചന്ദ്രന്‍, പ്രവീണ്‍ വര്‍ക്കി, രമേശ് നായര്‍ മോണ്ട്രിയല്‍, മനോജ് കരാത്ത, ബിനു ജോഷ്വാ ബ്രാംപ്ടണ്‍ മലയാളി സമാജം, മോന്‍സി തോമസ് കനേഡിയന്‍ ലയണ്‍സ്, സഞ്ജയ് മോഹന്‍, യോഗേഷ് കുമാര്‍ തുടങ്ങിയവര്‍ അടങ്ങിയതാണ് കാനഡയില്‍ നിന്നുള്ള കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന് പ്രോഗ്രാം ഓര്‍ഗനൈസര്‍ കുര്യന്‍ പ്രക്കാനം അറിയിച്ചു. ഉടന്‍തന്നെ അമേരിക്കന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും നിലവില്‍ വരുമെന്ന് പോള്‍ കറുകപ്പള്ളി അറിയിച്ചു.

വാര്‍ത്ത അയച്ചത് : കുര്യന്‍ പ്രക്കാനം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented