അമേരിക്കന്‍ ഹിന്ദു ചാരിറ്റി സംഘടനയുടെ കോവിഡ് സഹായം ഇന്ത്യയിലെത്തി


-

ഹൂസ്റ്റണ്‍: ടെക്‌സാസിലെ ഓസ്റ്റിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നോണ്‍ റിലീജിയസ്, നോണ്‍ പൊളിറ്റിക്കല്‍, നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈഷനായ ഹിന്ദു ചാരിറ്റീസ് ഫോര്‍ അമേരിക്ക ഇന്ത്യയിലെ കോവിഡ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് അമേരിക്കയില്‍നിന്നു വിമാനം വഴി അയച്ച 81,000 കിലോ മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍ കോണ്‍ന്‍ട്രേറ്റസ്, 3,00,000 എന്‍ 95 മാസ്‌ക് എന്നിവ ഇന്ത്യയിലെത്തി.

നവ്യ കെയറുമായി സഹകരിച്ച് സമാഹരിച്ച കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ആമസോണ്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. 'ഹിന്ദു ചാരിറ്റീസ് ഫോര്‍ ഓക്‌സിജന്‍' എന്നാണ് ഈ ക്യാമ്പയിന് പേരിട്ടിരിക്കുന്നത്.

അമേരിക്കയില്‍ നിര്‍മിച്ച ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റഡ് അമ്പതു ശതമാനം സബ്‌സിഡിയിലാണ് സംഘടനക്ക് ലഭിച്ചത്.

ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ ആന്റ് നാഷണല്‍ കാന്‍സര്‍ ഗ്രിഡ് നെറ്റ് വര്‍ക്കാണ് നവ്യ കെയറുമായി സഹകരിച്ച് ഇന്ത്യയിലെ ഏകദേശം 200 ആശുപത്രികളിലേക്ക് ഇതെല്ലാം വിതരണം ചെയ്യുന്നത്.

ഇന്ത്യയിലേക്ക് ഇത്രയും സാധനങ്ങള്‍ അയക്കുന്നതിന് വിമാന സൗകര്യം സൗജന്യമായി അനുവദിച്ചത് ആമസോണാണ്. ഇന്ത്യയിലെ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് യു.എസ്.ചേംബര്‍ ഓഫ് കൊമേഴ്‌സ് ഗ്ലോബല്‍ ടാക്‌സ് ഫോഴ്‌സ് രംഗത്തെത്തിയിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented