ചന്ദ്രമോഹന്‍ നല്ലൂര്‍ ഇന്‍ഡോ പോളിഷ് വാണിജ്യ സംഘടനയുടെ റിലേഷന്‍ഷിപ്പ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക്


-

വാര്‍സൊ: പോളിഷ് മലയാളിയായ ചന്ദ്രമോഹന്‍ നല്ലൂര്‍ ഇന്‍ഡോ പോളിഷ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ബിസിനസ്സ് റിലേഷന്‍ ഡയറക്ടര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ യൂറോപ്യന്‍ ഘടകത്തിന്റെ ട്രഷറര്‍, പോളണ്ടിലെ കേരള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രമോഹന്‍ ഈ പദവിയില്‍ എത്തിച്ചേരുന്ന ആദ്യ മലയാളിയാണ്.

ഇന്ത്യയും പോളണ്ടും തമ്മിലുള്ള വ്യാപാര വ്യവസായ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഏജന്‍സിയാണ് ഇന്‍ഡോ പോളിഷ് ചേംബര്‍ ഓഫ് കോമേഴ്‌സ്. ഇതിനോടകം തന്നെ 3 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപം ഇന്ത്യന്‍ കമ്പനികള്‍ പോളണ്ടിലും, 672 മില്യണ്‍ യു.എസ് ഡോളര്‍ പോളണ്ട് കമ്പനികള്‍ ഇന്ത്യയിലും നിക്ഷേപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ബിസിനസ്സ് കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചുവരുന്ന ചന്ദ്രമോഹന്‍ കേരളത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സ്പെയിനില്‍ എത്തുകയും തുടര്‍ന്നു പഠനശേഷം യൂറോപ്യന്‍ കമ്പനികള്‍ക്ക് വേണ്ടി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ചെയ്യുകയും, പോളണ്ടില്‍ ബിസിനസ് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍കൈയെടുക്കുകയും ചെയ്തു.

പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ചന്ദ്ര മോഹന്റെ നിയമനം യൂറോപ്പിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented