സിഡിഎംഎ ഓണാഘോഷം സെപ്തംബര്‍ 11 ന് 


.

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്റെ (സിഡിഎംഎ) ഓണാഘോഷം സെപ്റ്റംബര്‍ 11 ന് വിപുലമായി ആഘോഷിക്കുന്നതാണെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയയും സെക്രട്ടറി അനൂപ് അലക്‌സും അറിയിച്ചു.

ആല്‍ബനി കൗണ്ടിയിലുള്‍പ്പെട്ട കോളനിയിലെ കുക്ക് പാര്‍ക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം രാവിലെ 11 മണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷങ്ങളെല്ലാം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയോ മന്ദഗതിയിലാകുകയോ ചെയ്തിരുന്നെങ്കിലും, ഈ വര്‍ഷം ആഘോഷം പൂര്‍വ്വാധികം ഭംഗിയോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. 'പൊന്നോണം 2022' എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷത്തില്‍ തിരുവാതിര, പൂക്കളം, ഓണ സദ്യ, വടംവലി തുടങ്ങി വിവിധങ്ങളായ കലാ-കായിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും ഈ ആഘോഷത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സുനില്‍ സക്കറിയ - 518 894 1564
അനൂപ് അലക്‌സ് - 224 616 0411

വാര്‍ത്തയും ഫോട്ടോയും : മൊയ്തീന്‍ പുത്തന്‍ചിറ

Content Highlights: cdma onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented