.
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയില്‍ ഏറ്റവും അധികം ദുരിതം അനുഭവിക്കേണ്ടി വന്ന ന്യൂയോര്‍ക്ക് സാധാരണ സ്ഥിതിയിലേക്ക് മടങ്ങി വരവെ വീണ്ടും കോവിഡ് വ്യാപിക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മെയ് 19 ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
2022 ജനുവരിക്കുശേഷം ആദ്യമായി ന്യൂയോര്‍ക്കില്‍ പ്രതിദിന കേസുകള്‍ 11,000 ത്തിലേക്ക് ഉയര്‍ന്നു.
ന്യൂയോര്‍ക്കിലെ എല്ലാ സിറ്റികളും ഇതിനകം കോവിഡ് ഭീഷണി ഉയര്‍ന്ന തോതിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ കൗണ്ടികളില്‍ ബ്രോണ്‍സ് മാത്രമാണ് ലൊ റിസ്‌ക് വിഭാഗത്തില്‍ നിലനില്‍ക്കുന്നത്.
ന്യൂയോര്‍ക്കിലെ ആകെയുള്ള 62 കൗണ്ടികളില്‍ 54 എണ്ണവും (87%) ലെവല്‍ ഓറഞ്ചിലാണ്.
കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചതോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ 54 കൗണ്ടികള്‍ ഉള്‍പ്പെടെ അമേരിക്കയിലെ 297 കൗണ്ടികളിലും കോവിഡ് റിസ്‌ക് ലവല്‍ ഓറഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്.
വരും മാസങ്ങളില്‍ കോവിഡ് വ്യാപനം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് രണ്ടു ദിവസം മുമ്പ് ഫെഡറല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍ഡോര്‍ മാസ്‌കിംഗ് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തയ്യാറെടുക്കണമെന്നും ഫെഡറല്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും: പി.പി.ചെറിയാന്‍
Content Highlights: CDC Puts 87% of NY Counties, Including Whole City, at High COVID Risk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..