.
കൊൽക്കത്ത: ആത്മീയതയുടെ ചിരസ്മരണയായ ബേലൂർ മഠത്തിൽ മതസൗഹാർദ്ദ സന്ദേശമുണർത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ ബാവയുടെ സന്ദർശനം. ശ്രീരാമകൃഷ്ണ മിഷൻ്റെ ആസ്ഥാനമായ ബേലൂർ മഠത്തിലെത്തിയ ബാവയ്ക്ക് ഊഷ്മള സ്വീകരണമാണ് മഠാധിപതി സ്വാമി സ്മരണാനന്ദയും സംഘവും ഒരുക്കിയത്.
മുൻപ് തൃശ്ശൂരിൽ പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണ ആശ്രമം ബാവ സന്ദർശിച്ചിരുന്നു. ഓർത്തഡോക്‌സ് സഭ കൽക്കട്ട ഭദ്രാസനത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന് കൊൽക്കത്തയിൽ എത്തിയ ബാവ ആശ്രമ ആസ്ഥാനം സന്ദർശിക്കുകയായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദൻ്റെയും വാക്കുകളും സന്ദേശങ്ങളും കാലത്തിൻ്റെ വഴിവിളക്കുകളാണെന്ന് ബാവ പറഞ്ഞു. അവ ഒരിക്കലും കെടാതെ തലമുറകൾക്ക് വെളിച്ചമാകും. ഇന്ത്യയുടെ ആത്മീയപാരമ്പര്യത്തെ ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ ശ്രീരാമകൃഷ്ണ മിഷൻ വഹിക്കുന്ന പങ്ക് വലുതാണെന്നും ബാവ അഭിപ്രായപ്പെട്ടു. ബാവ തിരുമേനിയുടെ നേതൃത്വത്തിൽ നടക്കുന്ന കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അവ ജനനന്മയ്ക്ക് ഏറെ പ്രയോജനകരം ആയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ബാവയെ അഭിനന്ദിച്ചുകൊണ്ട് മഠാധിപതി സ്വാമി സ്മരണാനന്ദ പറഞ്ഞു.
Content Highlights: Sri Ramakrishna Mission, Belur Math, Baselios Marthoma Mathews III
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..