നിഷാ രാമചന്ദ്രനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു


CAPAC Names Indian American Consultant Nisha Ramachandran as Executive Director
വാഷിങ്ടണ്‍ ഡിസി: കോണ്‍ഗ്രിഷണല്‍ ഏഷ്യന്‍ പെസഫിക് അമേരിക്കന്‍ കോക്കസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ നിഷ രാമചന്ദ്രനെ നിയമിച്ചു.

ജൂലായ് 21 നാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ജൂലായ് 22 മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. ഈ പോസ്റ്റിലേക്ക് നിയമിക്കപ്പെടുന്ന ആദ്യവനിതാ സൗത്ത് ഏഷ്യന്‍ അമേരിക്കനാണ് നിഷ.

1994 മെയ് 16 ന് മുന്‍ യു.എസ്.കോണ്‍ഗ്രസ്മാന്‍ നോര്‍മന്‍ മിനിറ്റ സ്ഥാപിച്ചതാണ് യു.എസ്.കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ കോക്കസ്. പാര്‍ട്ടിക്കതീതമായി സ്ഥാപിക്കപ്പെട്ടതാണെങ്കിലും ഇതിലെ അംഗങ്ങള്‍ എല്ലാവരും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍പ്പെട്ടവരാണ്. മുന്‍കാലങ്ങളില്‍ ചുരുക്കം റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

ഈസ്റ്റ് ഏഷ്യന്‍, സൗത്ത് ഈസ്റ്റ് ഏഷ്യന്‍, കോണ്‍ഗ്രസ് അംഗങ്ങളാണ് ഈ കോക്കസിലുള്ളത്. ഏഷ്യന്‍ അമേരിക്കന്‍ ചരിത്രം അവരുടെ സംഭാവനകള്‍ തുടങ്ങിയവയെക്കുറിച്ച് ബോധവത്കരണം നടത്തുക എന്നതാണ് പ്രധാന ലക്ഷ്യം. അനാവശ്യമായ നിയമനിര്‍മാണം നടത്തുക എന്നതും ഇവരുടെ ലക്ഷ്യമാണ്.

നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ പെസഫിക്ക് അമേരിക്കന്‍സിലുള്ള മൂന്ന് വര്‍ഷ പ്രവര്‍ത്തനപരിചയവും നിരവധി ഏഷ്യന്‍ അമേരിക്കന്‍ ഗ്രൂപ്പുകളുമായുള്ള അടുത്ത ബന്ധവും ഇവരെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിന് കാരണമായി. ദേശീസ് ഓഫ് പ്രോഗ്രസ് കോഫൗണ്ടര്‍ ഡയറക്ടര്‍ കൂടിയാണിവര്‍. ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പബ്ലിക് പോളിസിയില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. നിഷയുടെ നിയമനത്തെ ഏഷ്യന്‍ അമേരിക്കന്‍ സമൂഹം സ്വാഗതം ചെയ്തു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented