.
ഒട്ടാവ (ഒന്റാരിയോ): അമേരിക്ക പൂര്‍ണമായും ഗര്‍ഭഛിദ്രനിരോധന നിയമത്തില്‍ കീഴില്‍ വരുമെന്ന സൂചന ലഭിക്കുകയും നിരവധി പ്രമുഖ സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രം പൂര്‍ണമായും നിരോധിക്കുകയും ചെയ്ത സാഹചര്യത്തില്‍ കാനഡയിലെ ട്രൂഡൊ ഗവണ്മെന്റ് ഗര്‍ഭഛിദ്രം ആവശ്യമുള്ള അമേരിക്കക്കാര്‍ ഉള്‍പ്പെടെ എല്ലാവരെയും സ്വാഗതം ചെയ്തു.
അമേരിക്കന്‍ സുപ്രീം കോടതി നിലവിലുള്ള ഗര്‍ഭഛിദ്ര അനുകൂല നിയമം മാറ്റുന്നതോടെ കൂടുതല്‍ ആളുകളെ ഇവിടെ നിന്നും കാനഡയിലേക്ക് ആകര്‍ഷിക്കാമെന്ന കാനഡ സീനിയര്‍ മന്ത്രിമാരുടെ സമ്മേളനം അഭിപ്രായപ്പെട്ടു.
ഗര്‍ഭഛിദ്രം ആവശ്യമുള്ളവര്‍ക്ക് കാനഡയിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിക്കുന്നതിനെക്കുറിച്ചും യാത്ര സുഗമമാക്കുന്നതിനെക്കുറിച്ചും കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സികളുമായി പബ്ലിക്ക് സേഫ്റ്റി മിനിസ്റ്റര്‍ മാര്‍ക്കൊ മെന്ഡിസിനൊ ചര്‍ച്ച നടത്തി.
ഗര്‍ഭഛിദ്ര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള ഫീസ് നല്‍കേണ്ടിവരും. കാനഡയില്‍ ആരോഗ്യസംരക്ഷണം ഗവണ്മെന്റില് നിക്ഷിപ്തമായതിനാല്‍ സൗജന്യചികിത്സയാണ് ലഭിക്കുക. എന്നാല്‍ അമേരിക്കയില്‍ നിന്നും വരുന്നവര്‍ക്ക് പണം കൊടുക്കേണ്ടിവരുമെന്ന് ഫാമിലി മിനിസ്റ്റര്‍ കരീന ഗൗള്‍ഡ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Canada is open to Americans who may lose access to abortions, but there's a catch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..