.
വിക്‌റ്റോറിയ: കാനഡ ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സില്‍ ഏപ്രില്‍ ദളിത് ഹിസ്റ്ററി മാസമായി പ്രഖ്യാപിച്ചു. ചരിത്രപരമായ നീക്കത്തിലൂടെ എന്‍ഡിപിയുടെ നേതാവ് ഇന്ത്യന്‍ കനേഡിയന്‍ ജഗ്മീറ്റ് സിങ് നേതൃത്വം നല്‍കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി ഗവണ്‍മെന്റ് ആണ് ഈ സുപ്രധാന തീരുമാനമെടുത്തത്.
ഓണ്‍ലൈന്‍ മാഗസിന്‍ റാഡിക്കല്‍ ദേശിയാണ് ഏപ്രില്‍ 'ദളിത് ഹിസ്റ്ററി മാസമായി' പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം പ്രൊവിന്‍സ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. പ്രൊവിന്‍ഷ്യല്‍ അറ്റോര്‍ണി ജനറലും ലെഫ്:ഗവര്‍ണറും പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ഭരണഘടനാ ശില്പിയായ ഡോ.അംബേദ്കറുടെ ജന്മദിനം 1891 ഏപ്രില്‍ 14നാണ്. ലോകരാഷ്ട്രങ്ങളില്‍ ആദരിക്കപ്പെടുന്ന ഡോ.അംബേദ്കര്‍, ജോതിറാവു ഫുലെ, മന്‍ഘുറാം മുഗോവലിയ, സന്റ് ഉദ്ദേശി തുടങ്ങിയ ദളിത് നേതാക്കന്മാരുടെ ജന്മമാസം കൂടിയാണ് ഏപ്രില്‍. ഡോ.അംബേദ്കറും ജ്യോതിറാവുവും മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്.
ഹൈന്ദവ ഭൂരിപക്ഷ ആധിപത്യത്തിനെതിരെയും സമൂഹത്തില്‍ നിലനിന്നിരുന്ന വിവേചനങ്ങള്‍ക്കെതിരെയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും നിലനിന്ന ദളിത് നേതാക്കന്മാരാണ് ഇവര്‍. ബ്രിട്ടീഷ് കൊളംബിയ ദളിത് ഹിസ്റ്ററി മാസത്തിലൂടെ ഇവരെ അംഗീകരിക്കുക മാത്രമല്ല ദളിത് സമൂഹം അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് സഹിക്കേണ്ടിവന്ന ത്യാഗങ്ങളുടെ സ്മരണ പുതുക്കുന്നതിനും ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ഡോ.അംബേദ്കറുടെ 130-ാം ജന്മദിനം ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സില്‍ ആഘോഷിച്ചിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Canada British Columbia Province, Dalit History Monath
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..