-
ടൊറന്റോ: ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവര്‍ഷം സ്വീകരിക്കും. കുടിയേറ്റകാര്യ മന്ത്രി സീന്‍ ഫ്രേസര്‍ ആണ് പ്രഖ്യാപനം നടത്തിയത്. മൂന്ന് വര്‍ഷം കൊണ്ട് 1.2 മില്യണ്‍ വിദേശീയരെ സ്വീകരിക്കാനാണ് കാനഡ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഈ കുടിയേറ്റ നയപ്രഖ്യാപനം ഇന്ത്യക്കാര്‍ക്കു കൂടുതല്‍ ഗുണകരമാകും. പുതിയ തീരുമാനമനുസരിച്ചു 2022 ല്‍ 4,31,645 സ്ഥിരതാമസാനുമതി (പിആര്‍) ലഭിക്കും. 2023 ല്‍ 4,47,055, 2024 ല്‍ 4,51,000 എന്നിങ്ങനെയും. 2024 ല്‍ 4,75,000 വരെ ഉയര്‍ന്നേക്കാം.
നിലവില്‍ കാനഡയില്‍ കുടിയേറ്റക്കാരില്‍ 60 ശതമാനവും ഇന്ത്യക്കാരാണ്. 2019 ല്‍ 85,593 ഇന്ത്യക്കാര്‍ക്കാണ് കാനഡയില്‍ പിആര്‍ ലഭിച്ചത്. കോവിഡ് വ്യാപകമായതിനാല്‍ 2020 ല്‍ പിആര്‍ കാര്‍ഡ് ലഭിച്ചവരുടെ എണ്ണം 1,84,606 ആയി കുറഞ്ഞിരുന്നു. ഇതില്‍ 42,876 പേര്‍ (23%) ഇന്ത്യക്കാരാണ്. 16,535. ചൈനക്കാര്‍ക്ക് കാനഡയില്‍ പിആര്‍ ലഭിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠനത്തിനായി വരുന്നത് കാനഡയിലാണ്. പഠനം പൂര്‍ത്തിയാക്കി അവിടെത്തന്നെ ജോലിയും ലഭിക്കുമെന്നത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ കാനഡയിലേക്ക് ആകര്‍ഷിക്കുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..