-
ടൊറാന്റോ: വൈദ്യശാസ്ത്രത്തിലെ സംഭവനക്ക് ഓര്‍ഡര്‍ ഓഫ് കാനഡ അംഗത്വം ലഭിച്ച ഡോ.സൂസന്‍ ജോര്‍ജിനെയും ഭൗതിക ശാസ്ത്രത്തിലെ സംഭാവനകള്‍ക്ക് ഓഫീസര്‍ ഓഫ് കാനഡ അംഗത്വം ലഭിച്ച ഡോ.സജീവ് ജോണിനെയും ടൊറാന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഫെബ്രുവരി ആദ്യവാരം നടന്ന ചടങ്ങില്‍ ടൊറന്റോ ഡെപ്യൂട്ടി മേയറും എറ്റോബിക്കോ വാര്‍ഡ് കൗണ്‍സിലറുമായ സ്റ്റീഫന്‍ ഹോളിഡേ മുഖ്യപ്രഭാഷണം നടത്തി. സമൂഹ നിര്‍മിതിയില്‍ ഇത്തരം നേട്ടങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും, അത് ലഭിച്ചവര്‍ക്കുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
വികാരി ഫാ.ഡോക്ടര്‍ തോമസ് ജോര്‍ജിന്റെ സ്വാഗതത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. അതിനു ശേഷം ഇടവകാംഗം കൂടിയായ ഡോ.സൂസന്‍ ജോര്‍ജിനെ, ഡോ.സി.ജെ. കുര്യനും, ഡോ.സജീവ് ജോണിനെ, എബ്രഹാം ചെറിയാനും പരിചയപ്പെടുത്തി. തുടര്‍ന്ന് പരിശുദ്ധ കാതോലിക്ക ബാവ മോറന്‍മോര്‍ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്റേയും, ഇടവക മെത്രപൊലീത്ത സഖറിയ മാര്‍ നിക്കോളാവോസിന്റെയും ആശംസ കല്പനകള്‍ വികാരി ഫാ.ഡോക്ടര്‍ തോമസ് ജോര്‍ജ് വായിച്ചു. ചടങ്ങില്‍ ഇരുവരെയും മൊമെന്റോ നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നല്‍കി.
മറ്റു സമീപ ഇടവകകളില്‍ നിന്നുള്ള വികാരിമാരായ ഫാ.ബ്ലെസ്സണ്‍ വര്‍ഗീസ്, ഫാ.തോമസ് പി ജോണ്‍, ഫാ.മാത്യു തോമസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഇടവകയുടെ സെക്രട്ടറി കോശി രാജന്റെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിച്ചു. ഇടവക മാനേജിങ് കമ്മിറ്റി നേതൃത്വം കൊടുത്ത പരിപാടിയില്‍ അശ്വിന്‍ തോമസ് അവതാരകനായിരുന്നു. കോവിഡ്19 നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ഓണ്‍ലൈന്‍ ആയാണ് പരിപാടി സംഘടിപ്പിച്ചത്.
വാര്‍ത്തയും ഫോട്ടോയും : ആസാദ് ജയന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..