-
കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തില്‍ ഈ രാജ്യത്തിനുവേണ്ടിയും, സഭകളുടെ ആത്മീയ മുന്നേറ്റത്തിനും, അനുഗ്രഹത്തിനുമായി നവംബര്‍ 7 ന് (7PM EST, 5PM AB, 4PM BC) നടത്തപ്പെടുന്ന ആത്മീയ പ്രാര്‍ത്ഥനാസമ്മളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കോവിഡ് 19 എന്ന മഹാമാരിയുടെ നടുവില്‍ കൂടി ലോകം കടന്നു പോയ്കൊണ്ടിരിക്കുമ്പോള്‍ കാനഡയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മലയാളി പെന്തക്കോസ്ത് സഭകള്‍ 7 പ്രോവിന്‍സുകളില്‍ നിന്നും വീണ്ടും സൂമില്‍ ഒത്തുകൂടുന്നു. ഈ മീറ്റിംഗിന്റെ അനുഗ്രഹത്തിനായി വിവിധ സഭകളില്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനകള്‍ നടന്നു വരുന്നു. നവംബര്‍ മാസം 7 തീയതി നടക്കുന്ന മീറ്റിംഗ് കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകള്‍ക്കു പുത്തന്‍ ഉണര്‍വിനും, പ്രവര്‍ത്തങ്ങള്‍ക്കും പ്രചോദനമാകും.
ഈ മീറ്റിംഗിനും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് കാനഡ മലയാളി പാസ്റ്റോഴ്സ് ഫെല്ലോഷിപ്പ് ആണ്. പാസ്റ്റര്‍മാരായ ഫിന്നി സാമുവല്‍ (ലണ്ടന്‍ ഒണ്ടാറിയോ), വില്‍സണ്‍ കടവില്‍ (എഡ്മണ്ടന്‍), ജോണ്‍ തോമസ് (ടോറോണ്ടോ), മാത്യു കോശി (വാന്‍കൂവര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ഈ മീറ്റിങ്ങിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയി പാസ്റ്റര്‍മാരായ ബാബു ജോര്‍ജ് (കിച്ച്നര്‍), സോണി മാമന്‍ (കാല്‍ഗറി), വി.ടി റെജിമോന്‍ (വാന്‍കൂവര്‍) എന്നിവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നു. ഈ പ്രാര്‍ത്ഥന സംഗമത്തിന് കാനഡയിലെ എല്ലാ മലയാളി പെന്തക്കോസ്ത് ദൈവദാസന്മാരെയും വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..