-
കാനഡ: കാനഡയില്‍ 22 പേര്‍ മരിക്കാനിടയായ സംഭവത്തിനുശേഷം തോക്കുനിയന്ത്രണം കര്‍ശനമാക്കുമെന്നും ഇതിനായി നിയമം നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അതിര്‍ത്തി കടന്നു വരുന്ന ആയുധങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകം സേനയെ നിയോഗിക്കും.
കൊല്ലപ്പെട്ടവരില്‍ പോലീസ് കോണ്‍സ്റ്റബിള്‍, കറക്ഷന്‍സ് ഓഫീസര്‍, ഒരു നഴ്‌സ്, അധ്യാപകന്‍ എന്നിവരും ഉള്‍പ്പെടുന്നു. 22 പേരെ കൊന്നുതള്ളിയ തോക്കുധാരി ഏതുതരം ആയുധമാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞദിവസം നടന്ന വെടിവെപ്പില്‍ 22 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത് ആ സംഭവം എല്ലാവരെയും തന്നെ ദുഃഖത്തിലാഴ്ത്തി. ഭര്‍ത്താവിന് ഭാര്യയെ നഷ്ടപ്പെട്ടു. രണ്ട് കുട്ടികള്‍ക്ക് അമ്മയേയും, സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും ഒരു സുഹൃത്തിനെയും. ജനങ്ങള്‍ക്ക് മിടുക്കിയായ പോലീസുകാരിയും.
22 പേര്‍ കൊല്ലപ്പെട്ട നോവ സ്‌കോട്ടിയയില്‍ നടന്ന വെടിവയ്പിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി സര്‍ക്കാരിന്റെ കടുത്ത നിലപാട് വ്യക്തമാക്കിയത്.'തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ നിലപാട് രാജ്യത്ത് തോക്കുനിയന്ത്രണം ശക്തിപ്പെടുത്തണമെന്നും വിനാശകരമായ ആയുധങ്ങള്‍ തിരിച്ചെടുക്കണം എന്നുമായിരുന്നുവെന്ന് ട്രൂഡോ മാധ്യമ സമ്മേളനത്തില്‍ അനുസ്മരിച്ചു.
വാഗ്ദാനം പാലിക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ ുപ്രതിജ്ഞാബദ്ധരാണെന്നും അതിനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങുകയാണെന്നും ട്രൂഡോ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം തfരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍, കാനഡയിലുടനീളം ആക്രമണ ശൈലിയിലുള്ള ആയുധങ്ങള്‍ നിരോധിക്കാനും നിയമപരമായി വാങ്ങിയ സൈനിക നിലവാരത്തിലുള്ള എല്ലാ ആയുധങ്ങളും തിരിച്ചുവാങ്ങുന്നതിനായി ഒരു പദ്ധതി ആരംഭിക്കാനും താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ട്രൂഡോ അനുസ്മരിച്ചു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചപ്പോള്‍ നിയമനിര്‍മാണം ആരംഭിക്കാനിരിക്കുകയായിരുന്നു, ട്രൂഡോ പറഞ്ഞു.
പൊലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് തോക്കുധാരിയായ ഗബ്രിയേല്‍ വോര്‍ട്ട്മാന്‍ കൊല്ലപ്പെടുന്നതിനുമുമ്പ് 22 പെരെ കൊലപ്പെടുത്തിയതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പറഞ്ഞു.
കാനഡയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് എല്ലാവരുടെയും അക്കൗണ്ടില്‍ പണവും ചെറുകിട ബിസിനസുകാര്‍ക്കും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ചെറുകിട ബിസിനസ്സുകാരുടെ ജോലിക്കാര്‍ക്ക് 75% ശമ്പളം കൊടുക്കുന്നത് സര്‍ക്കാരാണ്. ബിസിനസുകള്‍ നിന്ന് പോകാതിരിക്കാന്‍ വേണ്ടിയാണ്.
നാട്ടില്‍ നിന്നും പഠിക്കാന്‍ വന്ന കുട്ടികള്‍ക്ക് സ്ഥാപനങ്ങള്‍ അടച്ചത് കൊണ്ട് പാര്‍ട്ട് ടൈം ജോലികള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ആ കുട്ടികള്‍ക്കെല്ലാവര്‍ക്കും സര്‍ക്കാര്‍ മാസം 2000 ഡോളര്‍ വീതം നല്‍കുന്നുണ്ട്. സ്റ്റുഡന്റ് വിസയില്‍ ഇവിടെയെത്തി ആഴ്ചയില്‍ അനുവദിച്ചിട്ടുള്ള 20 മണിക്കൂര്‍ ജോലി ചെയ്തു കുട്ടികള്‍ ഉണ്ടാക്കുന്നതിനേക്കാളും വരുമാനമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. കുട്ടികള്‍ക്കാര്‍ക്കെങ്കിലും ഭക്ഷണത്തിനോ മറ്റോ ബുദ്ധിമുട്ടു വന്നാല്‍ മലയാളി അസോസിയേഷനുകളുടെ സഹായവും കിട്ടുന്നുണ്ട്.
വാര്‍ത്ത അയച്ചത് : ഷിബു കിഴക്കേകുറ്റ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..