-
ഡാലസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന് ഗാര്‍ലാന്‍ഡ് കിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നേതൃത്വ ക്യാമ്പ് വിവിധ കലാപരിപാടികളോടെയും അമേരിക്കയുടെ വിവിധ പ്രൊവിന്‍സുകളുടെ സഹകരണത്തോടെയും പര്യാവസാനിച്ചു.
ഡാലസ് മെട്രോപ്ലെക്സിലെ ഡി.എഫ്.ഡബ്ല്യൂ, ഡാലസ്, നോര്‍ത്ത് ടെക്സസ് എന്നീ മൂന്നു പ്രൊവിന്‍സുകള്‍ സംയുക്തമായി ആദിത്യമരുളിയ ക്യാമ്പ് സണ്ണിവെയില്‍ മേയര്‍ സജി ജോര്‍ജ് നില വിളക്ക് കത്തിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു. നേതൃത്വ മേഖലയില്‍ മലയാളികള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പോലെയുള്ള ഗ്ലോബല്‍ നെറ്റ്വര്ക്കില് പ്രവര്‍ത്തിക്കുന്നതോടൊപ്പം അമേരിക്കന്‍ പൊളിറ്റിക്കല്‍ രംഗത്തേക്ക് കാലുവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മേയര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അതെ സമയം ഡബ്ല്യൂ.എം.സി.യുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നു കേരളത്തില്‍ അടുത്ത കാലത്തു പ്രത്യേകിച്ച് കോവിഡ് തുടങ്ങിയതിനു ശേഷം നടത്തിയ ഉദാരമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മേയര്‍ സജി ജോര്‍ജ് അഭിനന്ദിച്ചു.
ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള, വൈസ് പ്രസിഡന്റ് പി.സി.മാത്യു, റീജിയന് ചെയര്മാന് ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണാമ്പള്ളി, ട്രഷറര്‍ സെസില്‍ ചെറിയാന്, വൈസ് പ്രസിഡന്റുമാരായ എല്‍ദോ പീറ്റര്‍, ജോണ്സണ് തലച്ചെല്ലൂര്‍, വൈസ് ചെയര്മാന് വികാസ് നെടുമ്പള്ളി, വൈസ് ചെയര്‍ പേഴ്സണ്‍ ശാന്താ പിള്ള, അസോസിയേറ്റ് സെക്രട്ടറി ഷാനു രാജന്, ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ചെയര്മാന് റോയ് മാത്യു, പ്രസിഡന്റ് ജോമോന് ഇടയാടി, സൗത്ത് ജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ് അനീഷ് ജോര്‍ജ്, നോര്‍ത്ത് ജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനു തര്യന്, ഡാലസ് പ്രൊവിന്‍സ് ചെയര്മാന് അലക്സ് അലക്സാണ്ടര്‍, ട്രഷറര്‍ സാബു യോഹന്നാന്, ജോണ്‍ അമേരിക്കന്‍ ബില്‍ഡേഴ്സ്, നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സ് പ്രസിഡന്റ് സുകു വര്‍ഗീസ്, വൈസ് ചെയര്‍ പേഴ്സണ്‍ ആന്‍സി തലച്ചെല്ലൂര്‍, ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്മാന് സാം മാത്യു, ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, പ്രിയ ചെറിയാന് മുതലായവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റീജിയണല്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ പരിപാടികള്‍ക്ക് അധ്യക്ഷത വഹിച്ചു. ലയനത്തിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഡബ്ല്യൂ.എം.സി. അമേരിക്ക റീജിയന് കൈവരിച്ച നേട്ടങ്ങളെ പറ്റി ചെയര്മാന് ഫിലിപ്പ് തോമസും പ്രസിഡന്റ് സുധീര്‍ നമ്പ്യാരും ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയും അഡ്മിന് വൈസ്വി പ്രസിഡന്റ് എല്‍ദോ പീറ്ററും വിവരിച്ചു.
ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് പ്രൊഫ. ജോയി പല്ലാട്ടുമാടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വരുന്ന 'മധുരം മലയാള' പഠന പ്രൊജക്റ്റ് മായി ബന്ധപ്പെട്ടു പ്രൊഫസര്‍ രചിച്ച മലയാള പഠന പുസ്തകങ്ങള്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്മാന് സാം മാത്യു വിതരണം ചെയ്തു.
റീജിയന് അഡൈ്വസറി ചെയര്മാന് ചാക്കോ കോയിക്കലേത്, വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം, സന്തോഷ് ജോര്‍ജ്, അനില്‍ അഗസ്റ്റിന്, അജു വാരിക്കാട് മുതലായവരോടൊപ്പം വിവിധ പ്രൊവിന്‍സ് ഭാരവാഹികള്‍ ടോറോണ്ടോ, ബ്രിട്ടീഷ് കോളുമ്പിയ, ന്യൂ യോര്‍ക്ക്, നോര്‍ത്ത് ജേഴ്സി, സൗത്ത് ജേഴ്സി, ഓള് വിമന്‍സ്, ഷിക്കാഗോ, ഒക്ലഹോമ, ഹൂസ്റ്റണ്‍, ഫ്ളോറിഡ, കാലിഫോര്‍ണിയ, ജോര്‍ജിയ, മെട്രോ ബോസ്റ്റണ്‍, എന്നിവടങ്ങളില്‍ നിന്നും ക്യാമ്പിന്റെ വിജയത്തിനായി ആശംസകള്‍ അറിയിച്ചു, നൂറിലധികം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
ആന്‍സി തലച്ചെല്ലൂര്‍ ഈശ്വരഗാനം ആലപിച്ചു. ഡാലസ് പ്രൊവിന്‍സ് ചെയര്മാന് അലക്സ് അലക്സാണ്ടര്‍ സ്വാഗതം ആശംസിച്ചു. സുകു വര്‍ഗീസ്, ഡോ.നിഷ, എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജോണ്‍സണും അന്‍സിയും പാടിയ യുഗ്മഗാനവും, കുമാരി ദേവി നായരുടെ മനോഹരമായ നൃത്തവും സദസിന്റെ ശ്രദ്ധ പിടിച്ചു പറ്റി. പ്രിയ ചെറിയാന് മാനേജ്മന്റ് സെറിമണിയും ഷാനു രാജന്റെ നേതൃത്വത്തില്‍ സന്തോഷ് എബ്രഹാം, നിതിന്‍ വര്‍ഗീസ് (റെഡ്സ്റ്റുഡിയോ പ്രൊഡക്ഷന്‍സ്) മുതലായവര്‍ ഫോട്ടോഗ്രാഫി, ലൈവ് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ചുമതല നിര്‍വഹിച്ചു. ഡി.എഫ്.ഡബ്ലു പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് നന്ദി പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..