-
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്ത് കോവിഡ് 19 മഹാമാരി ആരംഭിച്ചതിനുശേഷം ആദ്യമായി ഏറ്റവും കൂടുതല്‍ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ ജനുവരി 9 ന് റെക്കോഡ്. ശനിയാഴ്ച മാത്രം 695 പേര്‍ മരിച്ചതായി കാലിഫോര്‍ണിയ ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.
ഇതോടെ കാലിഫോര്‍ണിയായിലെ കോവിഡ് 19 മരണസംഖ്യ 29333 ആയി ഉയര്‍ന്നു.
ജനുവരി 9 ന് സംസ്ഥാനത്ത് 52636 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ശനിയാഴ്ച വരെ രോഗം ബാധിച്ചവരുടെ എണ്ണം 2621277 കവിഞ്ഞു. ആരോഗ്യവകുപ്പ് ജീവനക്കാരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74589 ആണ്. 281 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
കോവിഡ് 19 രോഗം ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ സംഖ്യ 22,000 ആണ്. ഫെബ്രുവരിയോടെ ഇത് 30,000 ആയി ഉയരുമെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് വെബ്സൈറ്റ് പറയുന്നത്.
കാലിഫോര്‍ണിയ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുടെയും മരണപ്പെടുന്നവരുടെയും എണ്ണം ലോസ് ആഞ്ജലിസ് കൗണ്ടിയിലാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..