കുടുംബാംഗങ്ങള്‍ തമ്മില്‍ കൂട്ടയടി, ഫ്യൂണറല്‍ ഹോമിനെതിരെ കേസ്


.

ബ്രൂക്ക്ലിന്‍: ഭര്‍ത്താവിന്റെ മെമ്മോറിയല്‍ സര്‍വീസ് നടക്കുന്നതിനിടയില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നത് തടയാന്‍ ഫ്യൂണറല്‍ ഹോം അധികൃതര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ച് ഭാര്യ ലോ സ്യൂട്ട് ഫയല്‍ ചെയ്തു.

തുറന്നിട്ടിരുന്ന കാസ്‌കറ്റിന് മുകളില്‍ വെച്ചിരുന്ന റീത്തുകള്‍ മറച്ചിടുകയും ശവമഞ്ചത്തില്‍ അടിക്കുകയും ഇടിക്കുകയും ചെയ്തതായും ഇവര്‍ ആരോപിക്കുന്നു.

ഫ്യൂണറേറിയ ജ്വാന്‍ - ജോണ്‍സ് ഫ്യൂണറല്‍ ഹോമിനെതിരെ മരിച്ചുപോയ വ്യക്തിയുടെ ഭാര്യ ഒര്‍മെല്ല റാമോസാണ് ലോ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.

നോര്‍ത്ത് കരോലിന ഹാംഗിംഗ് സ്റ്റേറ്റ് പാര്‍ക്കിലെ നീന്തല്‍ കുളത്തിലാണ് റാമോസിന്റെ ഭര്‍ത്താവ് മാര്‍ക്ക് ആന്റണി മുങ്ങിമരിച്ചത്. ഈ ദമ്പതിമാര്‍ക്ക് നാല് കുട്ടികളാണ്.

ഭര്‍ത്താവിനെ ക്രിമേറ്റ് ചെയ്യണമെന്നായിരുന്നു ഭാര്യയുടെ ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് വാക്കേറ്റവും അടിപിടിയും നടന്നു. ഇതേ സമയം ഫ്യൂണറല്‍ ഹോമിന്റെ ചുമതലയുള്ള ഒരാള്‍ റാമോസിന്റെ മകനെ വിളിച്ച് 911 ല്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. പോലീസെത്തി റാമോസ് ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. റാമോസ് ആരോപിക്കുന്നത് ഫ്യൂണറല്‍ ഹോം നടത്തിപ്പുകാര്‍ക്ക് ഇതൊഴിവാക്കാമായിരുന്നു എന്നാണ്. ഇതാണ് ലോ സ്യൂട്ടിലേക്ക് നയിച്ചത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Brooklyn funeral home issue

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented