ആരാധനാമധ്യേ ബിഷപ്പിനെ തോക്ക് ചൂണ്ടി 10 ലക്ഷം ഡോളറിന്റെ ആഭരണം കവര്‍ന്നു


.

ബ്രൂക്ക്‌ലിന്‍ (ന്യൂയോര്‍ക്ക്): ദേവാലയത്തില്‍ ആരാധനാമധ്യേ പ്രസംഗിച്ചുകൊണ്ടിരിക്കെ തോക്ക്ധാരികളായ മൂന്നുപേര്‍ കടന്ന് വന്ന് ബിഷപ്പിന്റെയും ഭാര്യയുടെയും ഒരു മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു.

ജൂലായ് 25 ന് സൗത്ത് ഈസ്‌റ്റേണ്‍ ബ്രൂക്ക്‌ലിനിലുള്ള ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിലെ ബിഷപ്പ് ലാമര്‍ എം വൈറ്റ് ഹെഡിനും ഭാര്യമാര്‍ക്കുമാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് ബ്രൂക്ക്‌ലിന്‍ പോലീസ് പറഞ്ഞു.

കവര്‍ച്ചക്കു മുമ്പ് ദേവാലയത്തില്‍ നടക്കുന്ന ആരാധനയും പ്രസംഗവും യുട്യൂബിലൂടെ മറ്റുള്ളവരും കണ്ടിരുന്നു.

ആരെങ്കിലും നിങ്ങളുടെ മുമ്പില്‍ മരിക്കുന്നത് കണ്ടാല്‍ നിങ്ങളുടെ വിശ്വാസം നഷ്ടപ്പെടുമോ എന്ന ചോദ്യം ബിഷപ്പ് ചോദിക്കുന്നതിനിടയിലാണ് കറുത്തവസ്ത്രം ധരിച്ച മുഖം മൂടികള്‍ ചര്‍ച്ചിലേക്ക് കടന്നു കയറിയത്.

മുഖം മൂടികളെ കണ്ട ഉടന്‍ ബിഷപ്പ് നിലത്ത് കിടക്കുകയും കൈകള്‍ രണ്ടും മേലോട്ട് ഉയര്‍ത്തുകയും ചെയ്തു. ആരാധനക്ക് എത്തിയവര്‍ക്ക് നേരെ നിറയൊഴിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. വാച്ചും ബലമായി അവര്‍
ഊരിയെടുത്തു. 38 വയസുള്ള ഭാര്യയെയും തോക്കുചൂണ്ടി അവരുടെ ആഭരണങ്ങള്‍ തട്ടിയെടുത്തു.

മോഷണത്തിനുശേഷം തോക്കുധാരികള്‍ പുറത്തുകടന്ന് മേഴ്‌സിഡസ് കാറില്‍ കടന്നുകളഞ്ഞു. കുട്ടികളുടെ നേര്‍ക്കും ഇവര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Brooklyn bishop robbed at gunpoint while delivering sermon

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented