ബ്രിസ്‌ബെന്‍ സെന്റ് തോമസ് യാക്കോബായ ഇടവകയ്ക്ക് പുതിയ വികാരി


1 min read
Read later
Print
Share

.

ബ്രിസ്ബന്‍: സെന്റ് തോമസ് യാക്കോബായാ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി ഫാ.എല്‍ദോസ് സ്‌കറിയ കുമ്മക്കോട്ട് അച്ചന്‍ ചുമതല ഏറ്റെടുത്തു. ഓസ്ട്രേലിയന്‍ അതിഭദ്രാസനത്തിന്റെ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്തയുടെ അനുഗ്രഹ കല്പന പ്രകാരം നിയമിതനയ അച്ചന്‍ ഹൈറേഞ്ച് മേഖലയില്‍ കമ്പിളിക്കണ്ടം സ്വദേശിയാണ്. കോതമംഗലം മാര്‍ത്തോമന്‍ പള്ളി, കാരക്കുന്നം പള്ളി എന്നിവയുള്‍പ്പെടെ നിരവധി പള്ളികളുടെ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2022 ജൂലായ് 16 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് പുതിയ വികാരിയുടെ നിയമനം.

നിലവിലെ വികാരി ലിലു വര്‍ഗീസ് പുലിക്കുന്നേല്‍ അച്ചന്‍ നാട്ടിലേക്ക് തിരികെ പോകുന്ന ഒഴിവിലേക്കാണ് പുതിയ വികാരി നിയമിതനായത്. 5 വര്‍ഷത്തിലേറെയായി ഇടവകയുടെ ചുമതലയില്‍ ആയിരിക്കുമ്പോള്‍ സുറിയാനി സഭയുടെ ക്വീന്‍സ്ലാന്‍ഡ് സംസ്ഥാനത്തിലെ പ്രഥമ ഇടവകയുടെ സ്വന്തമായ ദൈവാലയം എന്ന ചിരകാല അഭിലാഷം പൂര്‍ത്തിയാക്കിയാണ് അച്ചന്‍ പടിയിറങ്ങുന്നത്. ദൈവാലയത്തിനുള്ള സ്ഥലം വാങ്ങിക്കുന്നതിനും നിര്‍മാണത്തിനും കൂദാശാ കര്‍മ്മങ്ങള്‍ക്കും അച്ചന്റെ നേതൃത്വം ഇടവകയ്ക്ക് മുതല്‍ക്കൂട്ടായി. 70 കുടുംബങ്ങള്‍ മാത്രമായിരുന്ന ഇടവകയെ 125 ല്‍ പരം കുടുംബങ്ങള്‍ ഉള്ള ഒരു വലിയ ഇടവകയായി വളര്‍ത്തിയെടുത്ത അച്ചന് ഓഗസ്റ്റ് മാസം 7 ന് യാത്രയപ്പ് നല്‍കുവാനുള്ള ക്രമീകരണം നടന്നു വരുന്നതായി സെക്രട്ടറി എല്‍ദോസ് തേലപ്പിള്ളില്‍, ട്രസ്റ്റി എല്‍ദോസ് സാജു എന്നിവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍

Content Highlights: Brisbane St.Thomas Yakobaya idavaka

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
New York City’s COVID positivity rate tops 14% as summer wave arrives

1 min

വേനല്‍ കനത്തതോടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുന്നു

Jul 8, 2022


Canada

1 min

ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവര്‍ഷം സ്വീകരിക്കും

Feb 19, 2022


conference

1 min

'സ്‌നേഹത്തിന്റെ ആനന്ദം' കോണ്‍ഫറന്‍സ് ജൂലായ് 24 ന്

Jul 23, 2021

Most Commented