-
കാലിഫോര്‍ണിയ: സഞ്ചരിക്കുന്ന ലൈബ്രറി അഥവാ ബുക്‌സ് ഓണ്‍ ദി വീല്‍സ് എന്ന സങ്കല്പവുമായി ഒരു ലക്ഷം പുസ്തകങ്ങള്‍ വയനാട് ജില്ലയിലെ ഗോത്രവിഭാഗങ്ങള്‍ക്കായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അഫിലിയേഷനിലൂടെ 100 പുതിയ വായനശാലകള്‍ ആരംഭിക്കാനൊരുങ്ങുന്നു. വായനശാലകള്‍ ആരംഭിക്കുന്നതിനാവശ്യമായ ഒരു ലക്ഷം പുസ്തകങ്ങള്‍ സ്വരൂപിക്കുന്നത് സോഷ്യല്‍ മീഡിയ വഴി സജീവമായ സെല്‍ഫ് ഇംപ്രൂവ്‌മെന്റ് ഹബ്ബിലെ അംഗങ്ങളാണ്. രാഷ്ട്രീയ-സാമുദായിക ചിന്തകളോ ചര്‍ച്ചകളോ ഇല്ലാത്ത വൈവിധ്യമാര്‍ന്ന മന:ശാസ്ത്ര വിഷയങ്ങളില്‍ ചര്‍ച്ചകളും ക്ലാസ്സുകളും സംഘടിപ്പിക്കുന്ന സഹൃദയരായ ഒരുകൂട്ടം ചങ്ങാതിമാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് സെല്‍ഫ് ഇംപ്രൂവ്‌മെന്റ് ഹബ്ബ്.
ഈ വായനശാലകള്‍ക്ക് വയനാട്ടിലെ ഗോത്ര വിഭാഗങ്ങളുടെ പുരോഗതിയില്‍ വലിയ പങ്കുവഹിക്കാനാകും എന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളിലെ സാംസ്‌കാരിക കേന്ദ്രങ്ങളായി വളര്‍ന്നു വരാന്‍ കഴിയുന്ന ഈ വായനശാലകള്‍ക്ക്, അംഗീകാരം ലഭിച്ച ശേഷം പ്രതിവര്‍ഷം പുസ്തകങ്ങള്‍ വാങ്ങുന്നതിനും പ്രവര്‍ത്തനത്തിനും ലൈബ്രേറിയനുള്ള അലവന്‍സ് ആവശ്യമായി വരുന്ന തുക ലൈബ്രറി കൗണ്‍സില്‍ നിന്നും ആരംഭിക്കും. ആദ്യഘട്ടത്തില്‍ ലൈബ്രറികള്‍ തുടങ്ങുന്ന 30 സ്ഥലങ്ങളില്‍ വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.
ഗോത്രവിഭാഗം ജനങ്ങള്‍ക്കും അവരുടെ വരാനിരിക്കുന്ന തലമുറകളിലടക്കം ആയിരക്കണക്കിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറന്നിടുന്ന ഈ മഹത്തായ പദ്ധതിയ്ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ശേഖരിച്ചു വരികയാണ് സംഘാടകര്‍. പുസ്തകങ്ങള്‍ സംഭാവനയായി നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ബന്ധപ്പെടേണ്ട നമ്പര്‍ : 7034547485 (WhatsApp), ഇ-മെയില്‍ finoshgt@yahoo.co.in, jithinjithbty@gmail.com.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447000285, 9961461903, 9744125687
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..