ജോസഫ് ചാണ്ടിയുടെ 'കനിവിന്റെ സൂര്യതേജസ്' പുസ്തക പ്രകാശനം നിര്‍വഹിച്ചു


.

ഗാര്‍ലാന്‍ഡ്, ഡാലസ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച വിദേശ മലയാളിയും ഡാലസിലെ സ്ഥിരം താമസക്കാരനുമായ ജോസഫ് ചാണ്ടിയുടെ ജീവചരിത്രവും അദ്ദേഹം രൂപീകരിച്ച ഇന്ത്യന്‍ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് പൂര്‍ണ്ണരൂപവും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ 'കനിവിന്റെ സൂര്യതേജസ്' പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ജൂണ്‍ 27ന് വൈകിട്ട് ഗാര്‍ലാന്‍ഡ് പാര്‍ക്ലാന്റില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പുസ്തകത്തിന്റെ ഒരു കോപ്പി കേരള അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന് നല്‍കിക്കൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി പാമ്പാടി നിര്‍വഹിച്ചു.

മൗന പ്രാര്‍ത്ഥനയോടെയാരംഭിച്ച സമ്മേളനത്തില്‍ കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ സ്വാഗതമാശംസിച്ചു.

അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.പി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഡാലസ് കേരള അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ പുസ്തകത്തിന്റെ പ്രതി ഏറ്റുവാങ്ങി.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് അഡൈ്വസറി ബോര്‍ഡ് അംഗം സണ്ണി മാളിയേക്കല്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. 'കനിവിന്റെ സൂര്യതേജസ്സ്' പുസ്തകമാക്കിയത് ഡോ.എം.ആര്‍ ഗോപാലകൃഷ്ണന്‍ നായരാണ്. ജോസഫിനോടൊപ്പം കേരളം മുഴുവന്‍ യാത്രചെയ്താണ് ഈ യത്‌നം പൂര്‍ത്തീകരിച്ചത്. കൂരോപ്പട കേന്ദ്രീകരിച്ചുള്ള കണികാ പബ്ലിക്കേഷനാണ് പ്രസാധകര്‍..

ജോസഫ് ചാണ്ടി അനുമോദനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കി പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു. ചടങ്ങില്‍ കേരള അസോസിയേഷന്‍ സ്ഥാപകനേതാവ് ഐ വര്‍ഗീസ്, കോശി പണിക്കര്‍, സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ട്രസ്റ്റി ജിമ്മി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: book release

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


11:48

ആളില്ലാക്കപ്പലും ഫ്ലോട്ടിം​ഗ് പാലവും- ഋഷിയുടെ കണ്ടുപിടുത്തങ്ങൾ മാസ്സാണ്

Aug 11, 2022

Most Commented