കാനഡ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയന്‍ മലയാളി നിതിന്‍ ശരത്


.

നാച്യുറല്‍ കാനഡ പ്രൊ.ക്വാളിഫയര്‍ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയന്‍ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവന്‍ പ്രൊവിന്‍സിലെ റെജൈനയില്‍ സ്ഥിര താമസമാക്കിയ നിതിന്‍ ശരത്. ഓഗസ്റ്റ് 6 നു ടോറാന്റോയിലെ ഡെല്‍റ്റ ഹോട്ടലില്‍ വെച്ച് നടന്ന മത്സരത്തില്‍ കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുമുള്ള ഏകദേശം 400 ഓളം പേര്‍ പങ്കെടുത്തിരുന്നു. നിതിന്‍ മത്സരിച്ച ഓപ്പണ്‍ ബോഡി ബില്‍ഡിങ്ങില്‍ ബാന്റം വിഭാഗത്തില്‍ മത്സരിച്ച 8 പേരില്‍ ഒന്നാമനായാണ് നിതിന്‍ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്.

2012 മുതല്‍ നാഷണല്‍ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍ ഐഎഫ്ബിബിവി (ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിറ്റ്‌നസ്) പ്രൊഫഷണല്‍ കാര്‍ഡ് കരസ്ഥമാക്കുക എന്ന നിതിന്റെ ദൃഢ നിശ്ചയവും കഴിഞ്ഞ ഒരു കൊല്ലം കൊണ്ടുള്ള വിശ്രമമില്ലാത്ത കഠിനാധ്വാനവുമാണ് നിതിനെ പ്രൊഫഷണല്‍ ക്വാളിഫയര്‍ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്. അടുത്ത് തന്നെ പ്രൊ കാര്‍ഡ് കരസ്ഥമാക്കുക എന്നതാണ് നിതിന്റെ ലക്ഷ്യം.

കഴിഞ്ഞ രണ്ട് കൊല്ലമായി സോള്‍വിന്‍ ജെ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള ലയണ്‍ഷെര്‍ ഇമ്മിഗ്രേഷന്‍ കാനഡ നിതിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. ആലപ്പുഴ ഗുരുപുരം സ്വദേശിയാണ് നിതിന്‍ ശരത്. ഭാര്യ രശ്മി നിതിന്‍, മകള്‍ റയിലിന്‍ നിതിന്‍.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി

Content Highlights: Body Building Championship


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented