ബിജു മാത്യു കോപ്പേല്‍ സിറ്റി കൗണ്‍സില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു


-

കൊപ്പേല്‍ (ടെക്സസ്): ടെക്സസിലെ കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ല്‍ മെംബറായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ബിജു മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മെയ് 11 ന് വൈകീട്ട് സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ ജഡ്ജ് പ്രിമോസ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. കൊപ്പേല്‍ സിറ്റി കൗണ്‍സിലില്‍ അംഗമായി രണ്ടാമതും ഒരു മലയാളി സത്യപ്രതിജ്ഞ ചെയ്യുന്നത് ആദ്യമായാണ്.

ബോസ്റ്റണിലും ടെക്സാസിലും ഡാലസിലും രണ്ടര ദശാബ്ദക്കാലം രാഷ്ട്രീയ പ്രവര്‍ത്തനവുമായി രംഗത്തുണ്ടായിരുന്ന ബിജു രണ്ടാമത്തെ തവണയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിജു, കൊപ്പേല്‍ റോട്ടറി ക്ലബിലും അംഗമാണ്. പൊതുപ്രവര്‍ത്തനം മഹനീയ ആശയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കലാണെന്ന് വിശ്വസിക്കുന്ന ബിജുവിന്റെ വിജയം തികച്ചും അര്‍ഹതപ്പെട്ടതായിരുന്നു.

ബിജുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മേയര്‍ കാന്‍ഡി ഷെഹാന്‍ കൗണ്‍സില്‍ അംഗങ്ങളായ മറവിന് ഫ്രാങ്ക്ളിന്‍, ബോബ് മഹ്ലിക്, സുഹൃത്തുക്കളായ ആന്‍ഡ്രൂസ് അഞ്ചേരി, രാജു വര്‍ഗീസ് രാജു മാത്യു, ഡെയ്സി മാത്യു, മോളി ഉലഹന്നാന്‍, മാത്യു ഇട്ടൂപ്, സി.ഡി.വര്‍ഗീസ്, ഗ്രേസി വര്‍ഗീസ് ഭാര്യ ഷിജി മാത്യു മകന്‍ നോഹ മാത്യു എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented