ഗ്യാസൊലിന്‍ വില വര്‍ധന: മൂന്നുമാസത്തേക്ക് ഫെഡറല്‍ ടാക്‌സിന് അവധി നല്‍കണമെന്ന് ബൈഡന്‍


.

വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ നാളിതുവരെ കണ്ടിട്ടില്ലാത്തവിധം ഗ്യാസൊലിന്‍ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് അടുത്ത മൂന്നുമാസത്തേക്ക് ഫെഡറല്‍ ടാക്‌സിന് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് ബൈഡന്‍ കോണ്‍ഗ്രസിനെ സമീപിച്ചു.

ബുധനാഴ്ചയാണ് ബൈഡന്‍ സെപ്റ്റംബര്‍ വരെ ഫെഡറല്‍ ടാക്‌സ് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. ഗ്യാസൊലിന് ഗ്യാലന് 18 സെന്റും ഡീസലിന് 24 സെന്റുമാണ് ഫെഡറല്‍ ടാക്‌സ് ഈടാക്കുന്നത്. സംസ്ഥാന ടാക്‌സും ഓയില്‍ കമ്പനികളുടെ ടാക്‌സും ഇതോടൊപ്പം ഒഴിവാക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്യാസൊലിന്‍ വില കൂടിയതിന് റഷ്യന്‍ ഉക്രെയ്ന്‍ യുദ്ധത്തെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഓയില്‍ കമ്പനികള്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ കുറവ് അനുഭവപ്പെട്ടിട്ടും, ഗ്യാസിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിനെയും ബൈഡന്‍ വിമര്‍ശിച്ചു.

ഒരു ഗ്യാലന്‍ ഗ്യാസൊലിന് നാഷണല്‍ ആവറേജ് 5 ഡോളറാണ്. ഈ വര്‍ഷാരംഭത്തിനുമുമ്പ് അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ശരാശരി വില 4.14 ഡോളറായിരുന്നു. 2008 ജൂലായ് മാസമാണ് ഇത്രയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ഗ്യാസൊലിന്‍ വില ഉയര്‍ത്തുന്നത് നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ബൈഡന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തി ചേര്‍ന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Biden will call on Congress to pause gas tax for 3 months

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented