
-
വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം നവംബര്‍ 3 ന് ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് 14 മില്യണ്‍ കവിഞ്ഞു. മരണസംഖ്യ 274000.
പ്രസിഡന്റായി ചുമതലയേറ്റാല്‍ ആദ്യം അമേരിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിക്കുക അടുത്ത 10 ദിവസത്തേക്ക് നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നായിരിക്കുമെന്ന് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. മാസ്കിനെ ഒരിക്കലും രാഷ്ട്രീയവത്കരിക്കരുതെന്നും ബൈഡന് അഭ്യര്‍ത്ഥിച്ചു.
കോവിഡ് അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം ആദ്യമായി ബുധനാഴ്ചയും വ്യാഴാഴ്ചയും 3000 പേര് വീതമാണ് മരണപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 3157 പേര് മരിച്ചുവെങ്കില്‍ ആദ്യമായി കോവിഡ്19 രോഗം ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വ്യാഴാഴ്ച റിക്കാര്‍ഡിട്ടു. (1 ലക്ഷം പേര്).
അമേരിക്കയില്‍ ഫെബ്രുവരിയോടെ 450000 പേര് മരിക്കുമെന്നാണ് സെന്റേഴ്സ് ഫോര്‍ ഡിസിയു കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ജനുവരി ഫെബ്രുവരി മാസങ്ങള്‍ വളരെ ഗുരതരമായിരിക്കുമെന്നും അറിയിപ്പില്‍ പറുന്നു. ജോണ്‍ ഹോപ് കിന്‍സ് യൂണിവേഴ്സിറ്റി ഡാറ്റയനുസരിച്ച് ആഗോളതലത്തില്‍ 64.9 മില്യണ്‍ കേസും 1.5 മില്യണ്‍ മരണവും നടന്നിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..