.
വാഷിങ്ടണ്‍ ഡിസി: 2022 ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രൈന് അധിനിവേശം നാലുമാസത്തിലധികം പിന്നിട്ടിട്ടും തുടരുന്ന സാഹചര്യത്തില്‍ യുക്രൈന് സൈന്യത്തിന് പ്രതിരോധിക്കുന്നതിനും റഷ്യന്‍ സൈന്യത്തെ തുരത്തുന്നതിനും ആവശ്യമായ കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് നാറ്റൊ സമ്മിറ്റിന്റെ അവസാനദിനമായ വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ബൈഡന് പ്രഖ്യാപിച്ചു.
800 മില്യണ്‍ ഡോളറിന്റെ സെക്യൂരിറ്റി അസിസ്റ്റന്‍സാണ് ബൈഡന് യുക്രൈന് നല്‍കുക. എയര്‍ ഡിഫന്‍സ് സിസ്റ്റം, കൗണ്ടര്‍ ബാറ്ററി റഡാര്‍, ആര്‍ട്ടിലറി റോക്കറ്റ് എന്നീ അത്യാധുനിക ഉപകരണങ്ങള്‍ ഇതില്‍പ്പെടും. ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും ബൈഡന് പറഞ്ഞു.
കഴിഞ്ഞ മാസം യുഎസ് കോണ്‍ഗ്രസ് പാസ്സാക്കി ബൈഡന് ഒപ്പുവെച്ച 40 ബില്യണ്‍ ഡോളറിന്റെ ഭാഗമായാണ് 800 മില്യണ്‍ ഇപ്പോള്‍ നല്‍കുന്നത്. യുക്രൈന് അമേരിക്ക ഇതിനകം നല്കിയ പതിനാലാമത് പാക്കേജാണിത്.
യുക്രൈന് റഷ്യ യുദ്ധം തുടരുന്നതിനാല്‍ അമേരിക്കന്‍ നികുതി ദായകര്‍ ഗ്യാസിന് അധികവില നല്കേണ്ടിവരുമെങ്കിലും യുക്രൈനെ പരാജയപ്പെടുത്തുന്നതിനോ യുക്രൈന് പുറത്തേക്ക് കടക്കുന്നതിനോ റഷ്യന്‍ സൈന്യത്തിനാകില്ലെന്നും ബൈഡന് പറഞ്ഞു.
മൂന്നു ദിവസം നീണ്ടു നിന്ന നാറ്റോ സമ്മേളനം യൂറോപ്പില്‍ അമേരിക്കന്‍ മിലിറ്ററിയുടെ സാന്നിധ്യം സ്ഥിരമായി തുടരുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..