1.9 ട്രില്യണ്‍ സ്റ്റിമുലസ് പാക്കേജ് ബില്‍ പാസായി, ചരിത്ര വിജയമെന്ന് ബൈഡന്‍


-

വാഷിങ്ടണ്‍: പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യണ്‍ സ്റ്റിമുലസ് പാക്കേജ് ബില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സെനറ്റ് പാസാക്കി. ബില്‍ പാസായത് ചരിത്ര വിജയമെന്നാണ് പ്രസിഡന്റ് ബൈഡന്‍ അഭിപ്രായപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ മുതല്‍ വിശ്രമമില്ലാതെ ശനിയാഴ്ച ഉച്ച വരെ നീണ്ട ചര്‍ച്ചക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ സെനറ്റിലെ 50 പേര് ബില്ലിന് അനുകൂലമായും 49 പേര്‍ എതിരായും വോട്ട് രേഖപ്പെടുത്തി. ബില്‍ പാസായതായി ചെയര്‍ പ്രഖ്യാപിച്ചത് ഡെമോക്രാറ്റിക് അംഗങ്ങള്‍ കരഘോഷത്തോടെയാണ് സ്വാഗതം ചെയ്തത്. ഡെമോക്രാറ്റിക് അംഗം ജോ മഞ്ചിന്‍ ബില്ലിനെതിരെ വോട്ടു ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തെ അനുനയിപ്പിക്കുവാന്‍ ബൈഡനു കഴിഞ്ഞു.

ബില്ലിനെ എതിര്‍ത്ത റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ നന്ദി അര്‍ഹിക്കുന്നില്ലെന്നും അതേസമയം വൈസ് പ്രസിഡന്റിനും മജോറിറ്റി ലീഡര്‍ ചാക്ക് ഷൂമാറനും ഡെമോക്രറ്റിന് സെനറ്റര്‍മാര്‍ക്കും ബൈഡന്‍ നന്ദി പറയുകയും ചെയ്തു. ബില്ലിന്റെ പേരില്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു, മഹാമാരിയില്‍ ജനങ്ങള്‍ ഏറെ ദുരിതം അനുഭവിച്ചു. ഇനിയും എത്രയും വേഗം അവര്‍ക്ക് അര്‍ഹിക്കുന്ന സഹായം ലഭിക്കണം, ബൈഡന്‍ പറഞ്ഞു.

അലാസ്‌കയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡാന്‍ സള്ളിവന്‍ ഭാര്യാപിതാവിന്റെ മരണത്തെത്തുടര്‍ന് അലാസ്‌കയിലേക്കു മടങ്ങിയതിനാല്‍ അവസാന വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യമാണ് ബില്‍ പാസാക്കല്‍ എളുപ്പമാക്കിയത്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ട് ബില്‍ അതോടെ ഒഴിവായി.

ബില്ലിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് തൊഴിലില്ലായ്മ വേതനം കിട്ടുന്നവര്‍ക്ക് ആഴ്ചയില്‍ 400 ഡോളറിനു പകരം 300 ഡോളര്‍ ഫെഡറല്‍ സഹായം ലഭിക്കണമെന്നാണ്. മിനിമം വേതനം 15 ഡോളര്‍ വേണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. 1400 ഡോളര്‍ സ്റ്റിമുലസ് ചെക്ക് അര്‍ഹരായവര്‍ക്ക് നല്‍കുക എന്നതാണ് ഏറ്റവും അടിയന്തിരമായി നടപ്പിലാക്കേണ്ടത്. 2019 ല്‍ വ്യക്തിഗത ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ 75000 ഡോളര്‍ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പൂര്‍ണമായും, 80000 ഡോളര്‍ വരെ വരുമാനമുള്ളവര്‍ക്ക് ഭാഗികമായും തുക ലഭിക്കും. ദമ്പതികള്‍ ഒരുമിച്ചു ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ 150,000 വരെ വരുമാനമുള്ളവക്ക് 1400 ഡോളര്‍ പൂര്‍ണമായും 160,000 വരെയുള്ളവര്‍ക്ക് ഭാഗികമായും തുക ലഭിക്കും. 160000 മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഒരു പെനിപോലും ലഭിക്കുകയില്ല. മാര്‍ച്ച് മാസം പകുതിയോടെ ചെക്കുകള്‍ ലഭിച്ചു തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ ഉറപ്പു നല്‍കി.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented