
-
വാഷിങ്ടണ്‍ ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നവംബര്‍ 24 ന് ക്യാബിനറ്റ് അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബൈഡന് നിയമിച്ച വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയ്ന് ഞായറാഴ്ച പറഞ്ഞു.
ക്യാബിനറ്റ് അംഗങ്ങളുടെ പേരുകള്‍ നേരിട്ടുതന്നെ ബൈഡന് പ്രഖ്യാപിക്കും. അതുവരെ നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരുമായുള്ള ഇന്റര്‍വ്യൂവില്‍ റോണ്‍ അറിയിച്ചു.
എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി കാലഘട്ടത്തിനനുസൃതമായ ഒരു ഗവണ്മെന്റിനെയാണ് പ്രഖ്യാപിക്കുക എന്ന് ബൈഡനും സൂചന നല്കി.
പെന്റഗണ്‍ ലീഡായി ചരിത്രത്തിലാദ്യം ഒരു വനിതയെ നിയമിക്കുന്ന സാധ്യത തള്ളിക്കളയാനാകില്ല.
ക്യാബിനററ് അംഗങ്ങളുടെ ബാക് ഗ്രൗണ്ട് ചെക്ക് നടത്തുന്നതിനുള്ള അനുമതി ഇതുവരെ വൈറ്റ് ഹൗസില്‍ നിന്നും ലഭിക്കാത്തത് ആശങ്കയുളവാക്കുന്നതാണെന്ന് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.
ബൈഡന്റെ ക്യാബിനറ്റ് അംഗങ്ങളും എണ്ണം 15 ആണ്. പതിനഞ്ചിനു പുറമെ വൈസ് പ്രസിഡന്റും ക്യാബിനറ്റില്‍ ഉള്‍പ്പെടുന്നു.
അമ്പതുസംസ്ഥാനങ്ങളില് നിന്നും പൊതുതിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സര്ട്ടിഫിക്കേഷന് പൂര്‍ണമായും ഇതുവരെ പുറത്തുവന്നിട്ടില്ല. ബൈഡന്റെ വിജയം യാഥാര്‍ത്ഥ്യമാണെങ്കിലും ട്രംപ് ഇതുവരെ പരാജയം സമ്മതിക്കാന്‍ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു ഡിസ്ട്രിക്റ്റ് ഫെഡറല്‍ കോടതിയിലും സംസ്ഥാന സുപ്രീം കോടതികളിലും കേസ് നിലവിലുള്ളതിനാല്‍ പരമോന്നത കോടതിയുടെ അവസാന തീരുമാനം വരെ കാത്തിരിക്കേണ്ടി വരുമോ എന്ന ചോദ്യവും ഉയരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..