.
വാഷിങ്ടണ്‍ ഡിസി: യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് ഫൈസര്‍, മൊഡേര്‍ണ വാക്സിനുകള്‍ക്ക് അംഗീകാരം നല്കി. പ്രായമായവര്‍ സ്വീകരിക്കേണ്ട രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് പ്രസിഡന്റ് ബൈഡന് വൈറ്റ് ഹൗസില്‍ വെച്ച് മാര്‍ച്ച് 29 ന് നല്കി.
സെപ്റ്റംബറില്‍ ബൈഡന് ഒന്നാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നു.
അതീവ വ്യാപനശക്തിയുള്ള ബിഎ2 ഒമിക്രോണ്‍ സബ് വേരിയന്റ് യു.എസ്.വെസ്റ്റ് കോസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചതോടെ അമ്പതു വയസ്സിനു മുകളിലുള്ളവര്‍ രണ്ടാമത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുമെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചിരുന്നു.
ആദ്യ ബൂസ്റ്റര്‍ ഡോസിനു ചുരുങ്ങിയത് നാലുമാസത്തിനുശേഷമാണ് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്.
65 വയസിനു മുകളിലുള്ളവര്‍ കര്‍ശനമായും 50 വയസിനു മുകളിലുള്ളവര്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് യു.എസ്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ.റോഷില വലന്‍സ്കി നിര്‍ദേശിച്ചു. അമ്പതു വയസിനു താഴെയുള്ളവര്‍ക്ക് രണ്ടാമത്ത ബൂസ്റ്റര്‍ ഡോസ് ആവശ്യമുണ്ടോ എന്ന് പഠനം നടത്തിവരികയാണെന്നും വലന്‍സ്കി പറഞ്ഞു. ബൂസ്റ്റര്‍ ഡോസ് അത്യന്താപേക്ഷിതമാണെന്ന് ഫുഡ് ആന്റ് അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ ഡോ.പീറ്റര്‍ മാര്‍ക്കും അഭിപ്രായപ്പട്ടു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Biden receives second COVID-19 booster shot on camera
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..