-
വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ ആശിഷ് വസിറാണിയെ ഡിഫന്‍സ് ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറിയായി പ്രസിഡന്റ് ജോബൈഡന്‍ നോമിനേറ്റ് ചെയ്തു.
സെപ്റ്റംബര്‍ 21 നാണ് വൈറ്റ് ഹൗസ് നോമിനേഷന്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
നാഷണല്‍ മിലിട്ടറി ഫാമിലി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആംഡ് സര്‍വീസ് വൈ.എം.സി.എ. ഡെവലപ്‌മെന്റ് ആന്റ് പ്രോഗ്രാമിലാണ് എന്‍എം എഫ്എയില്‍ ചേരുന്നതിന് മുമ്പ് പ്രവര്‍ത്തിച്ചിരുന്നത്.
1986-1993 കാലഘട്ടത്തില്‍ യു.എസ്.നേവിയില്‍ സബ് മറൈന്‍ ഓഫീസറായിരുന്നു. വാന്റര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും, മെക്കോര്‍മിക്ക് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും ബിരുദാനന്തരബിരുദവും, നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും എംബി.എയും കരസ്ഥമാക്കിയിട്ടുണ്ട്.
മൂന്നുവയസ്സുള്ളപ്പോള്‍ ഇന്ത്യയില്‍ നിന്നും മാതാപിതാക്കളോടൊപ്പം മേരിലാന്റില്‍ എത്തിയതായിരുന്നു. ഇപ്പോള്‍ മേരിലാന്റ് സില്‍വര്‍ സ്പ്രിംഗില്‍ ഭാര്യ ദബോറയോടും രണ്ടു മക്കളോടും കൂടി താമസിക്കുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..