-
വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും 2020-ലെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചു. മെയ് 17 നാണ് ഇരുവരും തങ്ങളുടെ വരുമാനത്തെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിട്ടത്. ദശാബ്ദങ്ങളായി പ്രസിഡന്റും വൈസ്പ്രസിഡന്റും കൃത്യസമയത്ത് വരുമാനത്തിന്റെ വിശദവിവരങ്ങള്‍ വെളിപ്പെടുത്താറുണ്ടെങ്കിലും ട്രംപിന്റെ കാലത്ത് അങ്ങിനെ സംഭവിച്ചിരുന്നില്ല. ബൈഡന്റെയും കമലയുടെയും വരുമാനത്തില്‍ നിന്നും സംഭാവന നല്‍കിയിരുന്നത് കാണിച്ചിരുന്നില്ല.
ബൈഡനും പ്രഥമവനിതാ ജില് ബൈഡനും 2020 ലെ ആകെ അഡ്ജസ്റ്റഡ് ഗ്രോസ് ഇന്‍കം 607336 ഡോളര്‍ സമര്‍പ്പിച്ചപ്പോള്‍ നികുതിയിനത്തില്‍ 157000 ഡോളര്‍ തിരിച്ചടക്കേണ്ടിവന്നു.
കമലഹാരിസും ഭര്‍ത്താവ് ഡഗ് എംഹോപ് അവരുടെ വാര്‍ഷിക കുടുംബവരുമാനം 1.7 മില്യണ്‍ ഡോളറാണ് കാണിച്ചിരിക്കുന്നത്. ഫെഡറല്‍ ടാക്സായി 621893 ഡോളര്‍ നല്‍കുകയും ചെയ്തു. ബൈഡന്റെ ടാക്സ് റേറ്റ് 25.9 ശതമാനവും കമലയുടേത് 36.7 ശതമാനവുമാണ്.
2019 ലേതിനേക്കാള്‍ ബൈഡന്റെ വരുമാനം കുറഞ്ഞിരിക്കയാണ് (985233). കമലയുടേതും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. 1974 മുതല്‍ എല്ലാ പ്രസിഡന്റുമാരും കൃത്യസമയത്ത് ടാക്സ് വിവരങ്ങള്‍ കൈമാറുക പതിവായിരുന്നു. ട്രംപ് ഈ വിഷയത്തില്‍ അലംഭാവമാണ് കാണിച്ചിരുന്നത്. 2017 ല്‍ ലഭ്യമായ കണക്കുകളനുസരിച്ച് 750 ഡോളര്‍ മാത്രമാണ് ട്രംപ് ഫെഡറല്‍ ടാക്സായി നല്‍കിയത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..