റഷ്യയെ പരാജയപ്പെടുത്തുന്നതുവരെ ഗ്യാസൊലിന് കൂടുതല്‍ വില നല്‍കേണ്ടിവരുമെന്ന് ബൈഡന്‍


.

മാഡ്രിഡ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്‍ ഉക്രൈന്‍ അധിനിവേശം അവസാനിപ്പിക്കുകയോ യുക്രൈന്‍ സേന വിജയം കൈവരിക്കുകയോ ചെയ്യുന്നതുവരെ അമേരിക്കന്‍ ജനത ഗ്യാസൊലിന് അമിതവില നല്‍കുവാന്‍ തയ്യാറാകും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

നെറ്റോ സമ്മിറ്റ് സമാപന ദിനം മാഡ്രിഡില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് അമേരിക്കന്‍ ജനതയുടെ അഭിപ്രായം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു.

ഇത്തരം പ്രസ്താവന നടത്തുന്നതിന് മുന്‍പ് അമേരിക്കന്‍ ജനതയുമായി ഈ വിഷയത്തെക്കുറിച്ച് ആശയവിനിമയം നടത്തിയോ എന്ന ചോദ്യത്തിനും എത്ര കാലം അമേരിക്കന്‍ ജനത അമിത വില നല്‍കേണ്ടി വരുമോ എന്ന ചോദ്യത്തിനും റഷ്യയെ പരാജയപ്പെടുത്താന്‍ എത്രകാലം എടുക്കുമോ അത്രയും എന്നതായിരുന്നു മറുപടി.

നാലു മാസം പിന്നിട്ട യുദ്ധം അവസാനിക്കുന്നതിനു എത്ര സമയം എടുക്കുമെന്നു പ്രവചിക്കാന്‍ ആകില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു അമേരിക്കയില്‍ ഗ്യാസൊലിന്റെ ശരാശരി വില ഗ്യാലന്‍ അഞ്ച് ഡോളറില്‍ എത്തിനില്‍ക്കുന്നു. ഇത് സര്‍വകാല റെക്കോഡാണ് നാഷണല്‍ റിസര്‍വില്‍ നിന്നും നല്ലൊരു പങ്ക് ക്രൂഡോയില്‍ വിട്ടു നല്‍കിയിട്ടും ഫെഡറല്‍ ടാക്‌സിനു മൂന്നു മാസത്തെ അവധി നല്‍കിയിട്ടും ഗ്യാസ് വിലയില്‍ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് അമേരിക്കയിലെ സാധാരണക്കാര്‍ക്കും അതേസമയം ഗവണ്‍മെന്റിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നത്.

സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ബൈഡന്‍ വിമര്‍ശനം നേരിടേണ്ടി വരികയും, അപ്രൂവല്‍ റേറ്റ് കുത്തനെ താഴെ പോകുകയും ചെയ്തിരിക്കുന്ന സമയമാണിത്. പണപ്പെരുപ്പത്തെക്കുറിച്ചുള്ള അഭിപ്രായം 'ഇത് എന്റെ കുറ്റമല്ല' ആഗോളവ്യാപകമാണ് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Biden, Gasoline Rate, Russia-Ukraine War

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022

Most Commented