-
വാഷിങ്ടണ്‍ ഡിസി: ബൈഡന്-കമലഹാരിസ് ഭരണത്തില്‍ ഉയര്‍ന്ന റാങ്കില്‍ ഇരുപതില്‍പ്പരം ഇന്ത്യന്‍ അമേരിക്കക്കാരെ നിയമിച്ചെങ്കിലും കാബിനറ്റ് റാങ്കുള്ള ഏക ഇന്ത്യന്‍ അമേരിക്കന്‍ നീര ടണ്ടനെ മാനേജ്മെന്റ് ആന്റ് ബഡ്ജറ്റ് ഡയറക്ടറായി നിയമിച്ചത് പിന്‍വലിച്ചതിലൂടെ യു.എസ്.സെനറ്റില്‍ ബൈഡന് കനത്ത പ്രഹരമാണ് ലഭിച്ചത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സെനറ്റര്‍മാര്‍ ഉള്‍പ്പെടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍ എല്ലാവരും നീരാടണ്ടന്റെ നാമനിര്‍ദേശത്തെ എതിര്‍ത്തതോടെയാണ് വേറെ മാര്‍ഗമില്ലാതെ നീരാ ടണ്ടനെ പിന്‍വലിക്കാന്‍ ബൈഡന് നിര്‍ബന്ധിതനായത്. വോട്ടെടുപ്പില്‍ പരാജയപ്പെടുന്നിനേക്കാള് നല്ലത് പിന്‍വലിക്കലാണ് എന്ന തന്ത്രമാണ് ബൈഡന് പ്രയോഗിച്ചത്.
ഇരുപാര്‍ട്ടികളിലെ സെനറ്റര്‍മാരെക്കുറിച്ച് മോശമായ പരാമര്‍ശം ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചതാണ് നീരക്കെതിരെ കര്‍ശനനിലപാട് സ്വീകരിക്കുവാന്‍ സെനറ്റര്‍മാര്‍ തീരുമാനിച്ചത്. പിന്നീട് ആ സന്ദേശങ്ങള്‍ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തെങ്കിലും സെനറ്റര്‍മാര്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ലായിരുന്നു.
തന്റെ നാമനിര്േദേശം ഒഴിവാക്കണമെന്ന് നിരവധി തവണ നീര ആവശ്യപ്പെട്ടതിനാലാണ് അപേക്ഷ പരിഗണിച്ച് നീരയുടെ നോമിനേഷന് പിന്‍വലിക്കാന്‍ കാരണമായി ബൈഡന് ചൂണ്ടിക്കാട്ടിയത്.
ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് അഭിമാനമായി മാറിയ നീരയുടെ നാമനിര്‍ദേശം പിന്‍വലിക്കല്‍ ഇന്ത്യന്‍ വംശജരില്‍ നിരാശ പടര്‍ത്തി. കാബിനറ്റ് റാങ്കുള്ള ഏക ഇന്ത്യന്‍ അമേരിക്കന്‍ എന്ന ബഹുമതി ട്രംപിന്റെ ഭരണത്തില്‍ നിക്കി ഹെയ്ലി നേടിയിരുന്നു. ബൈഡന്റെ ഭരണത്തില്‍ അത് ആവര്‍ത്തിക്കാനായില്ല.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..