സല്‍മാന്‍ റുഷ്ദിക്ക്‌ നേരെ നടന്ന വധശ്രമത്തെ അപലപിച്ച് പ്രസിഡന്റ് ബൈഡന്‍


.

വാഷിങ്ടണ്‍ ഡിസി: ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം പ്രസംഗിക്കുന്നതിനിടെ ആക്രമിക്കപ്പെട്ട വിശ്വവിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ പിന്തുണച്ചും ആക്രമത്തെ അപലപിച്ചും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.

എഴുത്തുകാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ശനിയാഴ്ച വൈറ്റ് ഹൗസില്‍ നിന്നും പ്രസ്താവന പുറത്തിറക്കി. ഈ സംഭവം എന്നെയും പ്രഥമ വനിത ജില്‍ ബൈഡനെയും ഞെട്ടിച്ചുവെന്നും പ്രസ്താവനയില്‍ തുടര്‍ന്ന് പറയുന്നു. സംഭവത്തിനുശേഷം അക്രമിയെ പെട്ടെന്ന് കീഴടക്കാനും ഒട്ടും വൈകാതെ റുഷ്ദിക്ക്‌ പ്രഥമ ശുശ്രൂഷ നല്‍കിയ ഫസ്റ്റ് റസ്‌പൊണ്ടേഴ്‌സിനെ ബൈഡന്‍ അഭിനന്ദിച്ചു.

സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായും സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും ശനിയാഴ്ച വൈകി കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.

ആക്രമണത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടാവാമെന്നാണ് കണക്കുകൂട്ടല്‍. സദസിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഹാദി മേത്തര്‍ മിന്നല്‍വേഗത്തില്‍ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് രക്തത്തില്‍ കുളിച്ചു നിലത്തുവീണ റുഷ്ദിക്കു സ്റ്റേജില്‍ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നല്‍കിരുന്നു.

ഒരു കണ്ണിന് പരുക്കുണ്ടെന്നും കൈകളുടെ ഞരമ്പുകള്‍ക്കും കരളിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സഹായി ആന്‍ഡ്രൂ അറിയിച്ചു.

റുഷ്ദിയെ പിന്തുണച്ചതിന് ലോക പ്രശസ്ത സാഹിത്യകാരി ജെ.കെ.റൗളിംഗിന് നേരെയും വധഭീഷണി

സല്‍മാന്‍ റുഷ്ദിയെ പിന്തുണച്ചതിന് ലോക പ്രശസ്ത സാഹിത്യകാരി ജെ.കെ.റൗളിംഗിന് നേരെ വധഭീഷണി. പാകിസ്ഥാനില്‍ നിന്നുള്ള മതമൗലികവാദിയാണ് റൗളിംഗിന് നേരെ വധഭീഷണി മുഴക്കിയത്.

സല്‍മാന്‍ റുഷ്ദിയ്ക്ക് കുത്തേറ്റതിന് പിന്നാലെ ' ഈ വാര്‍ത്ത എന്നെ ഭയപ്പെടുത്തുന്നു, ഈ നിമിഷം ഞാന്‍ അസ്വസ്ഥയാണ്. അദ്ദേഹം സുഖം പ്രാപിക്കട്ടെ എന്ന് ജെ. കെ. റൗളിംഗ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഇതിനെതുടര്‍ന്ന് ഭയപ്പെടേണ്ട അടുത്തത് നിങ്ങളാണ് എന്ന ഭീഷണി സന്ദേശം പാകിസ്ഥാനില്‍ നിന്നുള്ള മീര്‍ ആസിഫ് അസീസ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് റൗളിംഗിന് ലഭിക്കുകയായിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി. പി ചെറിയാന്‍

Content Highlights: Biden condemns attack on Rushdie, pledges 'solidarity' with author's ideals


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


03:00

പാലത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി പ്രാവിനെ രക്ഷിച്ച ഷംസീറിന് നാടിന്റെ കൈയടി

Sep 27, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented